Wednesday
19 Sep 2018

മുക്കോല പ്രാഥമികാരോഗ്യകേന്ദ്രം അവഗണനയുടെ വക്കില്‍

By: Web Desk | Friday 9 February 2018 7:57 PM IST

കോവളം: ദിനംപ്രതി ആയിരത്തിയഞ്ഞുറില്‍പ്പരം രോഗികള്‍ എത്തി കൊണ്ടിരിന്ന തീരദേശമടക്കമുള്ള സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ മുക്കോല പ്രാഥമികാരോഗ്യകേന്ദ്രം അവഗണനയുടെ വക്കില്‍. കെട്ടിടം പുതുക്കി പണിയുന്നതിനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ആശുപത്രിയുടെ നിര്‍മ്മാണം പാതിവഴിയില്‍. കിടത്തി ചികിത്സയടക്കമുള്ള വന്‍കിട പദ്ധതിക്കാണ് നഗരസഭയും ആരോഗ്യ വകുപ്പും ചേര്‍ന്ന് രൂപം നല്‍കിയത.് എന്നാല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത് സെന്റര്‍ മറ്റൊരു സ്ഥലത്തേയ്ക്ക് താത്കാലികമായി മാറ്റിയത് ഇവിടെത്തെ തീരദേശ വാസികളുടെ അവസ്ഥ ദുഷ്‌കരമാക്കി.
തീരദേശത്ത് ഓഖി ദുരന്തം ആഞ്ഞടിച്ചപ്പോഴും ഈ പ്രാഥമിക കേന്ദ്രം നിര്‍ജ്ജിവമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സെന്റ്‌റിന്റെ പ്രവര്‍ത്തനം മറ്റൊരു വാടക കെട്ടിടത്തില്‍ മാറ്റിയതോടെ തീരദേശത്തെ മത്സ്യതൊഴിലാളി ഉള്‍പ്പെടയുളള പാവപ്പെട്ട ജനങ്ങക്ക് ഒന്നര വര്‍ഷക്കാലമായി ഈ ആതുരാലയത്തിന്റെ സേവനം ലഭിച്ചിട്ട് ആശുപത്രിയ്ക്ക് ഇരുനില കെട്ടിടം പണിത്, കിടത്തി ചീകിത്സ ഉള്‍പ്പെടെ ഒരുക്കാമെന്ന പേരില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം രണ്ട് വര്‍ഷം മുമ്പ് കിടാരക്കുഴിയിലെ ഒരു ഇടുങ്ങിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നു എന്നാല്‍ ആശുപത്രിയുടെ ഒന്നാം നില പണിയുന്നതിന് വേണ്ടി 48ലക്ഷത്തോളം രൂപ ചിലവഴിച്ചുവെങ്കിലും ഈ തുകയ്ക്ക് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിരുന്നില്ല ഒടുവില്‍ പണി പൂര്‍ത്തികരിക്കാന്‍ പറ്റാതെ ആശുപത്രിയുടെ നിര്‍മ്മാണം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു ഇതിനിടയില്‍ പഴയ കെട്ടിടം പുതുക്കി ഒരു നില പൂര്‍ത്തീകരിച്ചുവെങ്കിലും ആശുപത്രി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ഓരോ ദിവസവും നീണ്ടു പോകുന്നു. നിലവില്‍ ഉണ്ടായിരുന്ന ഇരുമ്പ് പൈപ്പുകളും ഷീറ്റും മാറ്റി സെന്ററിന്റെ ഒന്നാം നില കോണ്‍ക്രീറ്റ് ചെയ്ത് കഴിഞ്ഞതോടെ അനുവദിച്ചഫണ്ട് തീര്‍ന്നു പോയ് എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ രണ്ടാംഘട്ട പണി തുടരണമെങ്കില്‍ 25 ലക്ഷത്തോളംരൂപ വേണം. കൂടാതെ ആശുപത്രിയുടെ രണ്ടാംഘട്ട ജോലികള്‍ ഏറ്റെടുക്കാന്‍ ഒരു കോണ്‍ട്രാക്ടര്‍മാരും മുന്നോട്ടു വരാത്തതും ദുരുഹതയേകുന്നു.
ആശുപത്രിയുടെ ജോലികള്‍ എത്രയും വേഗം പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തില്ലങ്കില്‍ ഉപവാസമുള്‍ടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സിപിഐ കോവളം മണ്ഡലം സെക്രട്ടറി വെങ്ങാനൂര്‍ ബ്രൈറ്റ് പറഞ്ഞു

Related News