Sunday
24 Sep 2017

മുംബൈ സ്‌ഫോടനം;താഹിര്‍മര്‍ച്ചെന്റിനും ഫിറോസ്ഖാനും വധശിക്ഷ,അബുസലിമിനും കരിമുള്ളഖാനും ജീവപര്യന്തം, റിയാസിന് പത്തുവര്‍ഷം.

By: Web Desk | Thursday 7 September 2017 1:09 PM IST

മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റവാളികളായ താഹിര്‍ മര്‍ച്ചെന്റിനും ഫിറോസ് ഖാനും വധശിക്ഷ. അബുസലിമിനും കരിമുള്ള ഒസാന്‍ ഖാനും ടാഡാകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിലെ മറ്റൊരു പ്രതിയായ റിയാസ് സിദ്ദിഖിക്ക് പത്തുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
താഹിര്‍ ആണ് കൂട്ടുപ്രതികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത്,ഇയാള്‍ ദുബായില്‍ നടന്ന ഗൂഡാലോചനയില്‍ പങ്കെടുത്തിരുന്നു.  സ്‌ഫോടന ത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പണം കൈപ്പറ്റുകയും പാക്കിസ്ഥാനിലേക്ക് പരിശീലനത്തിന് ആളെ അയക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു.ആയുധഫാക്ടറി നിര്‍മ്മിക്കാനും പദ്ധതിയിട്ടു. ഫിറോസ് ഖാന്‍ ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ആയുധസാമഗ്രികള്‍ ഇറങ്ങുന്നവിവരം കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഏജന്‌റുമാരെയും അറിയിച്ചത് ഇയാളാണ്. കേസിന്‌റെ അവസാനഘട്ടത്തില്‍ മാപ്പുസാക്ഷിയാകാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.പോര്‍ച്ചുഗല്‍ പൗരത്വമുള്ള അബുസലേമിനെ അവിടെനിന്നും വിട്ടുകിട്ടുന്നതിനുളള നിബന്ധനകളിലൊന്ന് വധശിക്ഷ ഒഴിവാക്കിയുള്ളവകുപ്പുകളേ ചുമത്തൂ എന്നതായിരുന്നു. അതാണ് അയാളെ വധശിക്ഷയില്‍നിന്നും ജീവപര്യന്തത്തിലേക്കുമാറ്റിയത്. മുഖ്യപ്രതിയായ ടൈഗര്‍ മേമനുമായി ഗൂഡാലോചന നടത്തിയതില്‍ ഇയാളുണ്ട്. മുഖ്യപ്രതികളിലൊരാളായ മുസ്തഫദോസ കഴിഞ്ഞമാസം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.1993 മാര്‍ച്ച് 12ന് നടന്ന തുടര്‍സ്‌ഫോടനങ്ങളില്‍ 257പേര്‍ മരിക്കുകയും 713പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കേസ്. 27 കോടിരൂപയുടെ നാശനഷ്ടമുണ്ടായി

 

Related News