Saturday
16 Dec 2017

ഈ മോട്ടോര്‍മാന്‍മാര്‍ മുംബൈയ്ക്ക് ഇപ്പൊ സൂപ്പര്‍മാന്‍മാര്‍

By: Web Desk | Thursday 7 December 2017 9:01 PM IST

സിനിമയില്‍ മാത്രമല്ല സാഹസിക നായകന്മാരുള്ളത് യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈയിലെ മോട്ടോര്‍മാന്‍മാര്‍. ഡിസംബര്‍ 4 ന് മുംബൈയെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചുകൊണ്ടാണ് അനുരാഗ് ശുക്‌ള, എംബി നായ്ക് എന്നിവര്‍ സാഹസികത കാണിച്ചിരിക്കുന്നത്. മസ്ജിദ് ബണ്ടര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ട്രാക്കില്‍ കിടന്നിരുന്ന ഇരുമ്പു ദണ്ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെ നിന്ന് മാറ്റുകയും വന്‍ അപകടം ഒഴിവാകുകയും ചെയ്തു.ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് പാന്‍വലിലേക്കുള്ള ട്രാക്കില്‍ വച്ചാണ് ഇരുമ്പു ദണ്ഡുകള്‍ നായ്കിന്‌റെ കാഴ്ചയില്‍പ്പെടുന്നത്. ഉടന്‍ ജീവനക്കാരനായ അനുരാഗിനെ അറിയിക്കുകയും അടിയന്തിര നിയന്ത്രണം നടപ്പിലാക്കാനും ആവശ്യപ്പെട്ടു. ഫ്‌ളാഷ്‌ലൈറ്റ് ഓഫ്‌ചെയ്ത് അപായസൂചന അറിയിച്ചു. ഉടന്‍ ട്രാക്കില്‍ നിന്ന് ദണ്ഡുകള്‍ എടുത്തുമാറ്റി. രാവിലെ 7 മണിയോട് കൂടിയാണ് ഇരിവരും മൂന്ന് ദണ്ഡുകള്‍
കണ്ടെടുത്തത്.ഇരുവരും ട്രെയ്ന്‍ ഓടിച്ച് വരുമ്പോള്‍ ഛത്രാപതി ശിവാജി
മഹാരാജ് ടെര്‍മിനസിന്‌റെ അവിടെ ദണ്ഡ് കാണുകയാരുന്നു. ഉടന്‍ തന്നെ സിഎസ്എംടി സ്‌റ്റേഷനില്‍ അറിയിച്ചു. വലിയ അരു ദുരന്തമാണ് ഇതില്‍ നിന്ന് ഒഴിവായത്.

Related News