Wednesday
22 Nov 2017

മുംബൈ അഴിമതിയുടെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത് 2007 കോടി

By: ജോയി ചേറൂക്കാരന്‍ | Thursday 31 August 2017 11:13 AM IST

മുംബൈ:

മഹാനഗരത്തിന്റെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി മാറ്റിവച്ച 2007 കോടി രൂപ അഴിമതിയുടെ വെള്ളപൊക്കത്തിൽ ഒലിച്ചുപോയി. ബ്രഹൻ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും അഴിമതിയുമാണ് നഗരാസൂത്രണത്തിന്റെ പരാജയമെന്ന് വിദഗ്ദർ പറയുന്നു.

2016 ഫെബ്രുവരി വരെ ബ്രിഹമ്‌സ്റ്റുവാഡ് പദ്ധതിക്കായി 2,007 കോടി രൂപയാണ് ചെലവാക്കിയത്. നഗരത്തിന്റെ ആധുനിക രീതിയിലുള്ള ഡ്രെയിനേജ് (SWD) സംവിധാനം അടക്കമുള്ള അടിസ്ഥാനസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്‌ഷ്യം വച്ചാണ് ഇത്രയും തുക ചിലവഴിച്ചത്. 2006 ൽ പദ്ധതി ചെലവ് 1,200 കോടി രൂപ ആയിരുന്നെങ്കിൽ ഇന്നത് 4,700 കോടി രൂപയിലേക്ക് കുതിച്ചു.

ഡ്രെയിനേജ് സംവിധാനം വികസിപ്പിക്കുന്നതിനായി 58 പദ്ധതികളായിരുന്നു ലക്‌ഷ്യം ബി.എം.സി വച്ചതെങ്കിൽ  പൂർത്തിയാക്കിയത് 38 എണ്ണം മാത്രം . എന്നാൽ ഇക്കാര്യത്തിൽ കാര്യക്ഷമമായ മാറ്റങ്ങളൊന്നും  തന്നെയുണ്ടായതേയില്ലെന്നു മുനിസിപ്പാലിറ്റിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മുംബൈയെ വെള്ളപ്പൊക്കത്തിൽ നിന്നും തടയുന്നതിനുള്ള മറ്റേതെങ്കിലും പരിഹാരങ്ങളെക്കുറിച്ച് ബിഎംസി ഇതുവരെ ചിന്തിച്ചിട്ടില്ലെന്നതാണ് വാസ്തവം –  അദ്ദേഹം കൂട്ടിച്ചേർത്തു.

1980 – 90 കളിൽ ബ്രിംസ്റ്റോഡ് പദ്ധതി നടപ്പാക്കുന്നതിനായി 616 കോടി രൂപയിൽ 2,60 കോടിരൂപയും ബിഎംസി ചെലവാക്കിയിരുന്നു. ചെറിയ ഓടകളുടെ ശേഷി 25 മില്ലിമീറ്റർ മുതൽ 50 മില്ലിമീറ്റർ വരെ വർദ്ധിപ്പിക്കാനും ബിഎംസി ലക്ഷ്യംവച്ചു. എന്നാൽ ഇവയെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

 

Related News