Friday
15 Dec 2017

മെഡിക്കല്‍ കോളജ് കോഴ: പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുരളീധരന്‍

By: Web Desk | Sunday 13 August 2017 7:11 PM IST

മെഡിക്കല്‍ കോളേജ് കോഴ വിവാദവും തുടര്‍ നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ നിലപാടും അറിയിക്കും.ചില നേതാക്കന്മാരേക്കുറിച്ച് പുറത്തുവന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഇടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു.

അവയൊക്കെ പരിഹരിച്ച് മുന്നോട്ട് പോകണം. മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് വിവരം ലഭിക്കാനിടയായതും നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ തൃശൂരില്‍ നടക്കാനിരിക്കെയാണ് മുരളീധരന്റെ പ്രസ്താവന. യോഗത്തില്‍ മെഡിക്കല്‍ കോളേജ് കോഴയും റിപ്പോര്‍ട്ട് ചോര്‍ച്ചയും അച്ചടക്ക നടപടിയും ചര്‍ച്ചയാകുമെന്നാണ് സൂചന.