Wednesday
22 Nov 2017

വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം: മരുമകളും കാമുകനും കസ്റ്റഡിയില്‍

By: Web Desk | Wednesday 13 September 2017 7:08 PM IST

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ സ്വന്തം വീട്ടില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്റെ ഭാര്യയും അവരുടെ കാമുകനായ 53 കാരനും പോലീസ് പിടിയില്‍.
തോലന്നൂര്‍ പൂളക്കല്‍പറമ്പില്‍ വൃദ്ധ ദമ്പതികളായ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി (65) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ ഷീജ(35), ഇവരുടെ കാമുകന്‍ മങ്കര ചേപ്പടി മന്ദത്ത് സദാനന്ദന്‍ (53) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

രാവിലെ പാലുമായി വന്ന സ്ത്രീ വാതിലില്‍ മുട്ടിവിളിച്ചിട്ട് ശബ്ദം കേള്‍ക്കാത്തതിനു തുടര്‍ന്ന് തുറന്നിട്ട ജനലിലൂടെ നോക്കിയപ്പോള്‍ മരുമകള്‍ ഷീജ (35)യെ  കൈകാലുകള്‍ ബന്ധിച്ച നിലയിലും വായില്‍ തുണിതിരുകിയ നിലയിലും ഇന്നലെ രാവിലെ ഏഴിന് കണ്ടെത്തുകയായിരുന്നു.

Related News