19 April 2024, Friday

Related news

April 1, 2024
March 19, 2024
March 7, 2024
February 25, 2024
February 9, 2024
January 14, 2024
November 15, 2023
November 15, 2023
November 1, 2023
October 17, 2023

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീയെ വെട്ടി ക്കൊ ലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 18, 2022 8:41 am

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ നടുറോഡിലിട്ട് സ്ത്രീയെ വെട്ടി ക്കൊ ലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂ ങ്ങി മരിച്ച നിലയില്‍. പൂജപ്പുര ജില്ലാ ജയിലില്‍വച്ചാണ് റിമാന്‍ഡ് പ്രതിയായ രാജേഷ് പുലര്‍ച്ചെ രണ്ട് മണിയോടെ ആത്മ ഹത്യ ചെയ്തത്. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് ശുചുമുറിയില്‍ തൂങ്ങിമ രിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. ഉടന്‍ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് വഴയിലയിലെ റോഡരികിൽ വെച്ച് രാജേഷ് സിന്ധുവിനെ (50) വെട്ടി ക്കൊ ലപ്പെടുത്തിയത്. കഴുത്തിനും തലക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരും വിവാഹിതരാണ്. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. വഴയിലയിലെ ഒരു സ്ഥാപനത്തിൽ രാവിലെ ജോലിക്കെത്താനിരുന്നതായിരുന്നു സിന്ധു. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി 12 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസമായി അകൽച്ചയിലായിരുന്നു. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയതെന്ന് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Mur­der accused com­mit­ted sui­cide in jail
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.