Monday
28 May 2018

ഭീകരതയും ചാവേര്‍ സ്‌ഫോടനങ്ങളും ഇസ്ലാമിന്റെ വിശുദ്ധ തത്വസംഹിതകള്‍ക്കെതിര് ; മതപണ്ഡിത സമൂഹം

By: Web Desk | Saturday 12 May 2018 12:15 PM IST

തീവ്രവാദവും ഭീകരവാദവും ഇസ്ലാം മതത്തെ നശിപ്പിക്കുന്നതായി മൂന്നു മുസ്ലിം രാജ്യങ്ങളിലെ 70 മതപണ്ഡിതന്മാര്‍ പുറത്തിറക്കിയ ശാസനയില്‍ പറയുന്നു. ഇന്‍ഡോനേഷ്യയില്‍ പടിഞ്ഞാറന്‍ ജാവ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന പാക്കിസ്താന്‍,അഫ്ഗാനിസ്താന്‍, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലെ പണ്ഡിതരുടെ സമ്മേളനത്തിലാണ് ഈ വിലയിരുത്തല്‍.
അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് സമ്മേളനം ആലോചിച്ചു. 2001ല്‍ അധികാരമേറ്റശേഷം താലിബാന്‍ അധികാരം ഉറപ്പിക്കാന്‍ നടത്തിയ നിഷ്ഠൂരതകളും ചര്‍ച്ചക്കെത്തി.
അക്രമവും ഭീകരവാദവും ഒരു മതത്തിന്റെയും ദേശീയതയുടെയും സംസ്‌കാരത്തിന്റെയും ഗോത്രത്തിന്റെയും ഭാഗമാകരുത്. തീവ്രവാദവും ഭീകരവാദവും
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമവും ചാവേര്‍ സ്‌ഫോടനങ്ങളും ഏതു തരത്തിലായാലും ഇസ്ലാമിന്റെ വിശുദ്ധ തത്വസംഹിതകള്‍ക്കെതിരാണ്.
ഇതൊരു മഹത്തായ കാല്‍വയ്പാണ്. ഇത് താലിബാാന്റെ സ്വഭാവം മാറ്റുമെന്ന് പ്രതീക്ഷിക്കാനാവില്ല, എന്നാല്‍ അറിയാതെ താലിബാനെ പിന്തുടരുന്നവര്ക്ക് മനംമാറ്റമുണ്ടാകണം. അന്ധമായി താലിബാനെ വിശ്വസിക്കുന്നവരാണ് അവര്‍. ദൗത്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ആയ മദീനാ ഖ്വാസിമി പറഞ്ഞു. എന്നാല്‍ അനിസ്ലാമികമായ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് താലിബാന്‍ മത പണ്ഡിതര്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. വൈദേശികാധിപത്യം നിലനിര്‍ത്താനുള്ള അജണ്ടകളുടെഭാഗമാണിതെന്നും താലിബാന്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം അധികാരം നിലനിര്‍ത്തുന്നതിനായി ഐഎസ് 42ശതമാനം പൊതുജനങ്ങള്‍ക്ക് നാശമുണ്ടാക്കിയതായാണ് യുഎന്നിന്റെ കണക്ക്.
ജനുവരി 27ന് കാബൂളില്‍ നടന്ന കാര്‍ ബോംബ് അക്രമത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടിരുന്നു.235 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇസ്ലാം മതപണ്ഡിതര്‍ക്ക് ഇത്തരം ഫത്വകള്‍ പുതുമയൊന്നുമില്ല. ജനുവരിയില്‍തന്നെ 1800 മതപണ്ഡിതര്‍ ചേര്‍ന്ന് ചാവേര്‍ സ്‌ഫോടനങ്ങള്‍ വിലക്കപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2014ല്‍ ഐഎസ്‌ഐഎസ് ഇറാക്കിനും സിറിയക്കുമിടയില്‍ സ്ഥാപിച്ച സാമ്രാജ്യത്തിനു മേലെയും പണ്ഡിതരുടെ ഫത്വ വന്നിരുന്നു.
മതഗ്രന്ഥങ്ങളുടെ തെറ്റായ മനസിലാക്കല്‍ മൂലമാണ് അക്രമം നടത്തുന്നതെന്ന് മുതിര്‍ന്ന പണ്ഡിതനായ ഷേഖ് അബ്ദുള്ള ബിന്‍ ബൈയ്യാ കുറ്റപ്പെടുത്തി. ശരിയായമതപഠനമില്ലാത്ത അല്‍പമായ അറിവുള്ളവരാണ് ഇക്കൂട്ടരെന്ന് ബൈയ്യാപറയുന്നു. ഭീകരര്‍ ഇസ്ലാം നിയമങ്ങള്‍ ലംഘിക്കുന്നത് ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാട്ടി വിവരിച്ചുകൊണ്ട് 2014ല്‍ നൂറ് ഇസ്ലാം പണ്ഡിതര്‍ സംയുക്തമായി ഐഎസിന്റെ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കത്തുനല്‍കിയിരുന്നു.

Related News