Monday
22 Jan 2018

മുസ്ലീം വനിതകള്‍ക്ക് സെല്‍ഫികള്‍ ഇടുന്നതില്‍  വിലക്ക്‌

By: Web Desk | Thursday 19 October 2017 9:23 PM IST

ഉത്തര്‍പ്രദേശ്:

രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക് മതപഠനശാലയായ ദാരുള്‍ ഉലൂം ദിയോബാന്‍ഡ് മുസ്ലീങ്ങളെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കി.

ഫേസ്ബുക്കിലും വാട്‌സാപ്പിലും സെല്‍ഫികള്‍, ഫാമിലി ചിത്രങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യാന്‍ ഇസ്ലാം മതം അനുവദിക്കില്ല, ദിയോബാന്‍ഡ് ഫത്‌വ(ഉത്തരവ്) യിലൂടെ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെയും ഭാര്യയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ വിശദീകരണം ചോദിച്ചുകൊണ്ട് ഒരാള്‍ ചോദിച്ച കത്തിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനു മുമ്പ് സത്രീകള്‍ മുടി മുറിക്കുന്നത്, പുരികം പ്ലക് ചെയ്യുന്നത്, ട്രിം, ഷേപ് ചെയ്യുന്നത് എന്നിവയില്‍ നിന്ന് വിലക്കിയിരുന്നു. പുരികം വളരുന്നത് ഭംഗി കൂടുമെന്നും പുരികം പ്ലക് ചെയ്യുന്നത് ഇസ്ലാം തത്ത്വങ്ങള്‍ക്ക് എതിരാണെന്നും ദിയോബാന്‍ഡ് തലവന്‍ മൗലാന മുഫ്തി അര്‍ഷാദ് ഫറൂഖി പറഞ്ഞു.