Sunday
24 Jun 2018

തനിക്ക് നാദിർഷ കാൽലക്ഷം രൂപ നൽകിയതായി പൾസർ

By: Web Desk | Tuesday 12 September 2017 11:24 AM IST

നാദിര്‍ഷായ്ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി.യുവനടിയെ ആക്രമിക്കുന്നതിനു മുൻപ് കാല്‍ലക്ഷം നാദിർഷ രൂപ നല്‍കി.ദിലീപിന്റെ നിർദ്ദേശ പ്രകാരംപണം നല്‍കിയത് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്റെ’ സെറ്റില്‍ വച്ചാണെന്നും പൾസർ പറഞ്ഞു. തൊടുപുഴയിൽ സിനിമയുടെ ചിത്രീകരണ സ്ഥലത്തെത്തിയാണ് പണം വാങ്ങിയതെന്നാണ് പൾസർ സുനിയുടെ മൊഴി. ദിലീപാണ് സിനിമ ലൊക്കേഷനിലെത്താൻ ആവശ്യപ്പെട്ടത്. പിന്നീട് നാദിർഷയുടെ മാനേജരാണ് പണം നൽകിയത്. ഇതിനായി നാദിർഷയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമയുടെ നിർമ്മാതാക്കളിലൊരാളാണ് നടൻ ദിലീപ്. പൾസർ സുനിയുടെ മൊഴിക്ക് സ്ഥിരീകരണമായി ടവർ ലൊക്കേഷൻ രേഖകളുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.

Related News