Sunday
24 Jun 2018

നാദിർഷ ഇന്ന് ഹാജരാകും

By: Web Desk | Monday 11 September 2017 12:59 PM IST

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ നാദിർഷാ ഇന്ന് ചോദ്യം ചെയ്യലിനായി പൊലീസിനുമുന്നിൽ ഹാജരാകും. ഹാജരാകാൻ സന്നദ്ധനാണെന്ന കാര്യം മുതിർന്ന ഉദ്യോഗസ്ഥരെ നാദിർഷ അറിയിച്ചിരുന്നു.

കേസന്വേഷണത്തിൽ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂർ സി ഐ ബൈജു പൗലോസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ എത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ അന്വേഷണവുമായി സഹകരിക്കുന്നതാണ് അഭികാമ്യമെന്ന നിയമോപദേശമാണ് നാദിർഷായ്ക്കു ലഭിച്ചിരിക്കുന്നതെന്നാണു സൂചന.

നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുൻപുള്ള ആദ്യഘട്ട ചോദ്യം ചെയ്യലിൽ നാദിർഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. എന്നാൽ നാദിർഷായുടെ മൊഴികൾ പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകൾ ഉണ്ടെന്നു വ്യക്തമായി. ഇതോടെയാണ് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

എന്നാൽ നാദിർഷാ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ 13നു പരിഗണിക്കുന്നതിനായി മാറ്റിയ കോടതി, അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്.

Related News