Saturday
21 Jul 2018

ജയിച്ചാല്‍ വാഗ്ദത്ത ഭൂമിയിലേക്ക് സൗജന്യ യാത്രയെന്ന് ബിജെപി

By: Web Desk | Tuesday 13 February 2018 7:57 PM IST

കൊഹിമ: ക്രിസ്ത്യന്‍ സമൂഹത്തിന് ആധിപത്യമുള്ള നാഗാലാന്‍ഡില്‍ ഭരണത്തിലേറിയാല്‍ വോട്ടര്‍മാര്‍ക്ക് ജെറുസലേം യാത്ര വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും.
രാജ്യത്ത് ഇതാദ്യമായാണ് ബിജെപി ഹൈന്ദവേതര മതത്തിലെ അംഗങ്ങളെ അവരുടെ പുണ്യനഗരത്തിലേക്ക് തീര്‍ത്ഥാടനത്തിനായി കൊണ്ടു പോകാമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത്. കോണ്‍ഗ്രസും നാഗാലാന്‍ഡിലെ ജനങ്ങള്‍ക്ക് ഇതേ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ബിജെപി സൗജന്യ യാത്ര എന്നു പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ വാഗ്ദാനം സബ്‌സിഡി എന്നാണെന്ന വ്യത്യാസം മാത്രം.

ഇതോടൊപ്പം തങ്ങളെ ഭരണത്തിലെത്തിച്ചാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ഇല്ലായ്മ ചെയ്യുമെന്നും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്നും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളത്.

പ്രചാരണത്തിന് കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ നേതാക്കളെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഉമ്മന്‍ചാണ്ടി, കെ സി ജോസഫ് തുടങ്ങിയവര്‍ നാഗാലാന്‍ഡില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപിക്കായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് പ്രചാരണത്തിനെത്തുന്നത്. ഈ മാസം 27നാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related News