Saturday
22 Sep 2018

നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്തു

By: Web Desk | Thursday 8 March 2018 3:40 PM IST

കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്തു.  ഗവര്‍ണര്‍ പി ബി ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.  ബിജെപി നേതാവ് വൈ പാറ്റണ്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട് .

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നാലാം തവണയാണ് നെഫിയു റിയോ നാഗാലാന്‍ഡിന്റെ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്നത്.