Thursday
22 Nov 2018

റ​ഫാ​ലില്‍ മോ​ഡി കു​റ്റ​ക്കാ​ര​ൻ:​ ഷൂ​രി, സി​ന്‍​ഹ,ഭൂ​ഷ​ണ്‍

By: Web Desk | Wednesday 12 September 2018 9:09 PM IST

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യുദ്ധവി​മാ​ന ഇ​ട​പാ​ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി  നേ​രി​ട്ടു കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ വാ​ജ്​​പേ​യി മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​രു​ന്ന അ​രു​ണ്‍ ഷൂ​രി, യ​ശ്വ​ന്ത്​​സി​ന്‍​ഹ, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത്​ ഭൂ​ഷ​ണ്‍ എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു. റ​ഫാ​ല്‍ പോ​ര്‍​വി​മാ​ന ഇ​ട​പാ​ട്​ വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​േ​ത്ത മൂ​വ​രും രം​ഗ​ത്തു വ​ന്നി​രു​ന്നു.
റ​ഫാ​ല്‍ ഇ​ട​പാ​ട്​ വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച്‌​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ്​ മൂ​വ​രും സം​യു​ക്​​ത വാ​ര്‍​ത്ത​​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.ദേ​ശ​സു​ര​ക്ഷ​യെ​ത്ത​ന്നെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​ന​മാ​ണ്​ മോ​ദി എ​ടു​ത്ത​തെ​ന്നും മൂ​വ​രും ആ​രോ​പി​ച്ചു.

റ​ഫാ​ല്‍ പോ​ര്‍​വി​മാ​ന ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ ന​ട​ന്ന ക​രാ​ര്‍ ച​ര്‍​ച്ച​ക​ള്‍ അ​ട്ടി​മ​റി​ച്ച്‌​ ര​ണ്ടു ദി​വ​സം​കൊ​ണ്ട്​ ​പു​തി​യ ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്​ മോ​ദി​യു​ടെ പ്ര​ത്യേ​ക താ​ല്‍​പ​ര്യം​കൊ​ണ്ടാ​ണെ​ന്ന്​ അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. പ​ട​ക്കോ​പ്പ്​ വാ​ങ്ങു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥാ​പി​ത ന​യം അ​ട്ടി​മ​റി​ച്ചു. ​പ്ര​തി​രോ​ധ സാ​മ​ഗ്രി സ​മ്പാ ​ദ​ന സ​മി​തി ഒ​ന്നു​മ​റി​ഞ്ഞി​ല്ല. ​

എ​ത്ര വി​മാ​നം വാ​ങ്ങ​ണ​മെ​ന്നു​വ​രെ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടു തീ​രു​മാ​നി​ച്ച​പ്പോ​ള്‍, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്​​ധ​ര്‍​പോ​ലും അ​പ്ര​സ​ക്​​ത​രാ​യി. റി​ല​യ​ന്‍​സ്​ ഗ്രൂ​പ്​​ ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ അം​ബാ​നി​യും ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി​യും റ​ഫാ​ല്‍ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്‌​ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഹി​ന്ദു​സ്​​ഥാ​ന്‍ എ​യ​റോ​നോ​ട്ടി​ക്​​സ്​ ലി​മി​റ്റ​ഡി​നെ ത​ള്ളി റി​ല​യ​ന്‍​സ്​ ഡി​ഫ​ന്‍​സി​നെ റ​ഫാ​ല്‍ ക​രാ​ര്‍ പ​ങ്കാ​ളി​യാ​ക്കി​യ​ത്​ പ്ര​ധാ​ന​മ​ന്ത്രി നേ​രി​െ​ട്ട​ടു​ത്ത തീ​രു​മാ​ന​മാ​ണ്.

 

 

 

Related News