Tuesday
22 Jan 2019

ശബരിമല: പുതിയ തന്ത്രങ്ങളുമായി മോഡി കേരളത്തിലേക്ക്

By: Web Desk | Saturday 5 January 2019 12:47 PM IST

തിരുവനന്തപുരം:

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലേയ്ക്ക്. ഈ മാസം രണ്ട് തവണയായി കേരളത്തിലെത്തും. ശബരിമല സമരം ശക്തമാക്കുക എന്നതാകും പ്രധാന വിഷയം. ഇതിനായി 18 ന് നടക്കുനന് സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ  കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം മോഡി പങ്കെടുക്കുക. തുടര്‍ന്ന്, 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

ശബരിമല കര്‍മ്മസമിതിയെയും ആര്‍എസ്എസിനെയും ഒപ്പം കൂട്ടി ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം.  ഈ പരിപാടികള്‍ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.

Related News