Sunday
19 Aug 2018

മോദിയുടെ സന്ദര്‍ശനം; ഇന്ത്യ‍യും പലസ്തീനും ആറ് കരാറുകളിൽ ഒപ്പുവച്ചു

By: Web Desk | Sunday 11 February 2018 8:40 AM IST

റാമല്ല:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യ‍യും പലസ്തീനും ആറ് കരാറുകളിൽ ഒപ്പുവച്ചു.  അടിസ്ഥാന സൗകര്യവികസന മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഒപ്പുവച്ചത്.

ശനിയാഴ്ച റാമല്ല വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്.  ആരോഗ്യ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനും, സ്ത്രീശാക്തീകരണത്തിനുമായി ഇന്ത്യ-പലസ്തീൻ സെന്‍റർ സ്ഥാപിക്കുന്നതിനുമടക്കമാണ് കരാറുകൾ.

വിമാനത്താവളത്തിൽനിന്ന് യാസർ അറാഫത്തിന്‍റെ ശവകുടീരത്തിലേക്കാണ് മോദി പോയത്. ഇവിടെ പുഷ്പാർച്ച നടത്തിയ മോദി അറാഫത്ത് മ്യൂസിയവും സന്ദർശിച്ചു. നേരത്തെ, മോദിയെ ശ്രേഷ്ഠ അതിഥിയെന്നായിരുന്നു പലസ്തീൻ വിശേഷിപ്പിച്ചത്. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങിയെന്നും പലസ്തീൻ അറിയിച്ചിരുന്നു.