Sunday
22 Oct 2017

മേധ സമരം അവസാനിപ്പിച്ചു

By: Web Desk | Sunday 13 August 2017 2:28 PM IST

അഹ്മദാബാദ്: സർദാർ സരോവർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സാമൂഹിക പ്രവർത്തക മേധ പട്കർ 17 ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിച്ചു. നർമദ അണക്കെട്ട് വിരുദ്ധ സമരമുന്നണിയായ നർമദ ബച്ചാവോ ആന്ദോളൻ അനുബന്ധ സംഘടനകളുടെ ആവശ്യപ്രകാരമാണ് മേധാ സമരം, അവസാനിപ്പിച്ചത്.

മേധ ഇപ്പോൾജയിലിലാണ്. അവിടെയെത്തിയാണ് വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് 15 പേരടങ്ങിയ സംഘം സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. ആരോഗ്യനില തീരെ വഷളായ സാഹചര്യത്തിലായിരുന്നു നിർദേശം