Friday
25 May 2018

ദേശീയ ക്ഷീര ദിനം; 26, 27 തീയതികളില്‍ മില്‍മ ഡയറി സന്ദര്‍ശിക്കാം

By: Web Desk | Thursday 23 November 2017 10:22 PM IST

കൊല്ലം: ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ന് രാഷ്ട്രം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മയുടെ കൊല്ലം തേവള്ളിയിലെ ഡയറി രണ്ട് ദിവസം സന്ദര്‍ശിക്കാന്‍ അവസരം.
നവംബര്‍ 26, 27 തീയതികളില്‍ രാവിലെ 10 മുതല്‍ നാലുവരെയാണ് സന്ദര്‍ശന സമയം. അന്താരാഷ്ട്ര അംഗീകാരമായ ഐ എസ് ഒ 22000:2005 കരസ്ഥമാക്കിയിട്ടുള്ള കൊല്ലം ഡയറിയില്‍ നിന്നും പാല്‍ സംസ്‌കരണം, ക്ഷീരോല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് നേരില്‍ കണ്ട് മനസ്സിലാക്കാം.
ഡയറി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വില്പന കൗണ്ടറുകളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് മില്‍മ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ നേരിട്ട് വാങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടന്നും മില്‍മ സംഘടിപ്പിക്കുന്ന ദേശീയ ക്ഷീര ദിനാഘോഷങ്ങളില്‍ എല്ലാവരും പങ്കെടുക്കണമെന്നും കൊല്ലം ഡയറി സീനിയര്‍ മാനേജര്‍ ജി ഹരിഹരന്‍ അറിയിച്ചു. ഫോണ്‍: 0474 2794556, 2797991.

Related News