Tuesday
19 Jun 2018

നാഷണല്‍ സ്പെഷ്യല്‍ സ്കൂള്‍ ഒളിംപിക്സില്‍ മാന്‍വികാസില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍

By: Web Desk | Sunday 14 January 2018 7:10 PM IST

142 ഓളം കുട്ടികളാണ് മാന്‍വികാസില്‍ നിന്നും പങ്കെടുത്തത്. അതില്‍ 50 ഓളം കുട്ടികള്‍ ബുദ്ധിപരമായി വെല്ലുലിളി നേരിടുന്നവരാണ്. 8 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വരെയുണ്ട്. 23 ടീച്ചിങ് സ്റ്റാഫുകളും മാതാപിതാക്കളുമാണ് ഇവരെ നയിച്ചത്. ഫസ്റ്റ് പ്രൈസ് കിട്ടുന്നതിലുപരി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പ്രോത്സാഹന സമ്മാനങ്ങള്‍ കിട്ടുമ്പോള്‍ മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കാളേറെ സന്തോഷം. ഇന്ന് നാഷണല്‍ ഒളിംപിക്സ് സമാപിക്കുമ്പോള്‍ ഇവിടെ നിന്നും വിട്ട്പിരിയുന്ന കുട്ടികള്‍ക്ക് നൊമ്പരമാണ്. തന്‍റെ സ്കൂളിലെ കുട്ടികളെ കൂടാതെ മറ്റു ജില്ലകളില്‍നിന്നും വന്ന കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ ഇവര്‍ മറന്നില്ല. വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ക്കൊണ്ട് സമ്പന്നരായാണ് അവര്‍ മടങ്ങുന്നത്.