Wednesday
22 Aug 2018

സീനിയര്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 21 മുതല്‍ 28 വരെ

By: Web Desk | Tuesday 6 February 2018 3:34 PM IST

കൊച്ചി:

66 -മത്  സീനിയർ നാഷണൽ വോളിബോൾ ചാമ്പ്യൻ ഷിപ്പ് ലോഗോയുടെ പ്രകാശനം ഗോകുലം ഗോപാലൻ നിർവഹിക്കുന്നു
66 – മത്  സീനിയർ നാഷണൽ  വോളിബോൾ ചാമ്പ്യൻഷിപ്പ് 21  മുതൽ 28  വരെ കോഴിക്കോട് നടക്കും. 28  പുരുഷ ടീമുകളും 26  വനിതാ ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം കേരളത്തിന് ആദ്യമായി ദേശീയ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ കെ സി ഏലമ്മയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തും.
പ്രശസ്ത ബോളിബോൾ പരിശീലകനായിരുന്ന അച്യുതക്കുറുപ്പിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും 18  ന്  ആരംഭിക്കുന്ന ദീപശിഖ പര്യടനം വയനാട്, കണ്ണൂർ, ജില്ലകളിൽ സഞ്ചരിച്ച് 20  ന്  വൈകിട്ട് 4  മണിക്ക് കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കുന്ന മാർച്ച്പാസ്റ്റിൽ സന്ധിക്കും. തുടർന്ന് പ്രധാന വേദിയായ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സമാപിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20  ന്  വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 26  ന്  ഇന്ത്യക്കുവേണ്ടി കളിച്ച കേരളത്തിലെ സീനിയർ താരങ്ങളെ ആദരിക്കും.  സംസ്ഥാന ബോളിബോൾ അസോസിയേഷൻ വക പ്രിവിലേജ് കാർഡ് കളികൾ കാണുന്നതിനായി ഇവർക്ക് സമ്മാനിക്കും.. കായിക മന്ത്രി എ വി മൊയ്തീൻ  ഉദ്‌ഘാടനം ചെയ്യും.
കാലിക്കറ്റ് ട്രേഡ് സെന്ററിൽ 10000  പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് തയ്യാറാക്കുന്നത്.വിവിധ എക്സ്പോകളും ഇതിനോടനുബന്ധിച്ച് നടത്തും. ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് ഗ്രൂപ്പ് ആണ് ചാമ്പിയൻഷിപ്പിന്റെ ടൈറ്റിൽ സ്പോൺസർ. ഇതിന്റെ ഇവൻറ്  കൈകാര്യം ചെയ്യുന്നത് എമർത്ഥ് ഗ്രൂപുമാണെന്ന് സംഘാടകർ പറഞ്ഞു. ചടങ്ങിൽ ലോഗോ പ്രകാശനം ഗോകുലം ഗോപാലൻ നിർവഹിച്ചു. വാർത്ത സമ്മേളനത്തിൽ എവെന്റ്റ് ചെയർമാൻ ഫൈസൽ പി വി , ഓർഗനൈസിംഗ് പ്രസിഡൻറ്  ബിനുരാജ് ആർ ,ജനറൽ കൺവീനർ പ്രഫ, നാലകത്ത് ബഷീർ, വർക്കിംഗ് ചെയർമാൻ ചാർളി ജേക്കബ്  എന്നിവർ പങ്കെടുത്തു.