Monday
10 Dec 2018

ദേശീയ വുഷു കുങ്ഫൂ ചാമ്പ്യന്‍ഷിപ്പിന് പട്ടാമ്പിയില്‍ ഒരുക്കങ്ങളാകുന്നു

By: Web Desk | Tuesday 7 August 2018 10:51 PM IST

പട്ടാമ്പി: ആയോധന കലാപഠന പരിശീലന രംഗത്ത് മികവ് നേടിയ പട്ടാമ്പിയില്‍ സെപ്തംബര്‍ 21, 22, 23, തിയ്യതികളിലായി നടക്കുന്ന മൂന്നാമത് നാഷണല്‍ വുഷു കുങ്ഫു ഫെസ്റ്റിവല്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. വൈ എസ് കെ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സിഫു ഷബീര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാനായി തൃത്താല പഞ്ചായത്ത് അംഗം കെ ടി രാമചന്ദ്രന്‍, വെസ് ചെയര്‍മാന്‍മാരായി പട്ടാമ്പി നഗരസഭാ കൗണ്‍സിലര്‍ കെ സി മണികണ്ഠന്‍, തൃത്താല പഞ്ചായത്ത് അംഗം പി.കെ. ചെറിയ രാമന്‍ എന്നിവരെയും കണ്‍വീനര്‍ ആയി മുതുതല പഞ്ചായത്തംഗം സി എം മുകേഷ്, ജോയിന്റ് കണ്‍വീനര്‍മാരായി പട്ടാമ്പി നഗരസഭാ കൗണ്‍സിലര്‍മാരായ സി എ റാസി, സി സംഗീത തുടങ്ങിയവരേയും തെരഞ്ഞടുത്തു. കൂടാതെ പ്രചരണ കമ്മിറ്റി, ഭക്ഷണ കമ്മിറ്റി,
അവാര്‍ഡ് കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍, കണ്‍വീനര്‍, മീഡിയാ കോര്‍ഡിനേറ്റര്‍ എന്നിവരെയും തെരഞ്ഞടുത്തു.

Related News