Monday
19 Nov 2018

അജ്ഞതയുടെ ഇരുളിനുമീതേ അറിവിന്റെ വെളിച്ചം

By: Web Desk | Wednesday 17 October 2018 10:01 AM IST

അജ്ഞതയുടെ ഇരുളിനുമീതേ അറിവിന്റെ വെളിച്ചംപരക്കുന്ന കാലമാണിത്. ഹിന്ദു വിശ്വാസമനുസരിച്ച് ലോകത്തെ കാത്തുരക്ഷിക്കുന്ന ശക്തിയുടെ മൂന്നു രൂപങ്ങളാണ് ദുര്‍ഗയും മഹാലക്ഷ്മിയും വിദ്യാദേവിയും. നിലനില്‍പിനാധാരമായ സംരക്ഷണം,സമ്പത്ത്,അറിവ് എന്നിവയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. മാതൃസ്ഥാനീയരായ ഈ മൂന്നുദേവിമാരെയും ആരാധിക്കുന്ന കാലമാണ് നവരാത്രിക്കാലം. നവരാത്രി പ്രമാണിച്ച് പൂജപ്പുരയില്‍ നാടോടികള്‍ നിര്‍മ്മിച്ച് വില്‍പനക്ക് വച്ചിരിക്കുന്ന ദേവീ പ്രതിമകള്‍ കൗതുകത്തോടെ നോക്കുന്ന ബാലന്‍.
ചിത്രം : രാജേഷ് രാജേന്ദ്രന്‍