Tuesday
16 Oct 2018

സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍കോബാര്‍ മേഖല ഇഫ്താര്‍ സംഗമം

By: Web Desk | Sunday 10 June 2018 9:37 PM IST

അല്‍ കോബാര്‍:

സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മഹനീയ സന്ദേശങ്ങള്‍ പങ്കുവെച്ച്, നവയുഗം സാംസ്‌കാരികവേദി അല്‍കോബാര്‍ മേഖല കമ്മിറ്റി പ്രവാസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

അല്‍കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍, നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. നവയുഗം ബാലവേദി കേന്ദ്രസഹഭാരവാഹി അലീന കലാം റമദാന്‍ സന്ദേശം നല്‍കി.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡണ്ട് ബെന്‍സിമോഹന്‍, ജനറല്‍ സെക്രട്ടറി എംഎ വാഹിദ് കാര്യറ, റഫ ഹോസ്പിറ്റല്‍ ഓപ്പറേഷന്‍ മാനേജര്‍ അബ്ദുള്‍ അസീസ്, നവയുഗം കേന്ദ്രനേതാക്കളായ ദാസന്‍ രാഘവന്‍, സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, ഷിബുകുമാര്‍, ഗോപകുമാര്‍, രാജേഷ് ചടയമംഗലം, തുടങ്ങിയവര്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, അനീഷ കലാം, സഹീര്‍ഷാ, ബിനുകുഞ്ഞു, അബ്ദുള്‍ കലാം, റമീസ്, രചിന്‍ ചന്ദ്രന്‍, ശ്യാംകുമാര്‍, ഷെരീഫ്, കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related News