Saturday
18 Nov 2017

തുരങ്കം നിര്‍മ്മിച്ച് ബാങ്കില്‍ സിനിമാസ്റ്റൈല്‍ കവര്‍ച്ച; ആറ് കോടി നഷ്ടപ്പെട്ടു

By: Web Desk | Tuesday 14 November 2017 5:58 PM IST

അഞ്ചുമാസംകൊണ്ട് 30അടിനീളമുള്ള തുരങ്കം നിര്‍മ്മിച്ച് സിനിമാസ്റ്റൈല്‍ കവര്‍ച്ച. ആറ് കോടി നഷ്ടപ്പെട്ടു. ബാങ്ക് ഓഫ് ബറോഡയുടെ മുംബൈ സന്‍പാട ബ്രാഞ്ചിലാണ് കവര്‍ച്ച. 30 ലോക്കറുകളില്‍നിന്നാണ് കവര്‍ച്ച. മൂന്നുകെട്ടിടങ്ങള്‍ക്ക് അപ്പുറത്തുനിന്നും ഒരു കടയില്‍നിന്നാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീ ബാലാജി ജനറല്‍ സ്റ്റോഴ്‌സ് എന്ന സ്ഥാപനം മിക്കപ്പോഴും പൂട്ടിയനിലയിലായിരുന്നുവെന്ന് സമീപത്തെ കടക്കാര്‍ പറയുന്നു. സമീപത്തുള്ളവര്‍ പോലും കുഴിക്കുന്ന ശബ്ദം കേട്ടിരുന്നില്ല. എന്തെങ്കിലുംപുറത്തേക്ക് നീക്കം ചെയ്യുന്നതും ആരും കണ്ടിട്ടില്ല. വല്ലപ്പോഴും രണ്ടുപേര്‍ കടയിലെത്തുകയും മടങ്ങുകയും ചെയ്യുമായിരുന്നുവെന്ന് അടുത്ത കടക്കാര്‍ പറയുന്നു. രാത്രിയിലാവും തുരങ്കം തീര്‍ത്തതെന്നാണ് പൊലീസ് കരുതുന്നത്. ഭൂമിയില്‍ നിന്നും അഞ്ച് അടി താഴെയുള്ള തുരങ്കം 30മീറ്റര്‍ നീളുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.