Sunday
24 Sep 2017

നയന്‍താര ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞു

By: Web Desk | Thursday 7 September 2017 3:50 PM IST

പ്രതിഫലത്തിന്റെ കാര്യത്തില്‍ ആണ്‍താരങ്ങളോട് മല്‍സരിക്കാന്‍ നയന്‍സ് ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞു. തെന്നിന്ത്യന്‍ സൂപ്പര്‍ നടി നയന്‍ താരയെവെല്ലാന്‍ ഇ

 

പ്പോള്‍ സൂപ്പര്‍ ആണ്‍താരങ്ങള്‍ മാത്രം. നടിമാരുടെ പ്രതിഫലകാര്യത്തില്‍ ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് നയന്‍താരയാണ്. സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ ഒറ്റയ്ക്ക് ഹിറ്റാക്കാനും നയന്‍താരക്ക് കഴിയുമത്രേ,പക്ഷേ വിചാരിക്കണം. അതിനാണ് പ്രതിഫലം. തമിഴില്‍ മാത്രമല്ല തെലുങ്കിലും വിലപിടിപ്പുള്ള താരമാണ് നയന്‍താര.

ബാലയ്യ നായകനാകുന്ന പുതിയ തെലുങ്കുചിത്രത്തില്‍ മൂന്നുകോടി രൂപയാണ് നടിയുടെ പ്രതിഫലം.ഇപ്പോഴുള്ള തെലുങ്ക് നടിമാരില്‍ ആരും ഇത്രയും തുക കൈപ്പറ്റിയിട്ടില്ല.

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം സൈറായിലും നയന്‍താരയാണ് നായിക.പ്രതിഫലവും ബ്രഹ്മാണ്ഡം നടുങ്ങുംവിധമാണ്. ആറരകോടിയാണേ്രത നയന്‍സിന് പ്രതിഫലമായി ലഭിക്കാന്‍ പോകുന്നത്.നയന്‍സ് തന്നെയാണ് ഇത്രയും തുക പ്രതിഫലമായി നിര്‍ദ്ദേശിച്ചത്. ചിത്രം നിര്‍മിക്കുന്നത് രാം ചരണ്‍ ആണ്. നയന്‍താരയുടെ വേഷത്തില്‍ മറ്റാരെയും പരിഗണിക്കാന്‍ സാധിക്കാതെ വന്നതോടെ ഈ തുകയില്‍ നിര്‍മ്മാതാവ് നിലതെറ്റിവീഴുകയായിരുന്നുവത്രേ. അതാണ് പറയുന്നത് പെണ്ണ് ഒരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്ന്.