Tuesday
11 Dec 2018

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചുച ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

By: Web Desk | Thursday 9 August 2018 1:29 PM IST

കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.  ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനത്താവളം അടച്ചത്.

അങ്കമാലി എയർ പോർട്ടിന്റെ പുറകുവശം

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത് മൂലമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു . വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളുടെ പുറപ്പെടലും, എത്തിച്ചേരലും താല്‍ക്കാലികമായി നിര്‍ത്തിവച്ചത് മൂലമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ന്യൂഡല്‍ഹിയില്‍ സിവില്‍ വ്യോമയാന മന്ത്രാലയ ആസ്ഥാനത്ത് എല്ലാ ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. ശനിയാഴ്ച വരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിട്ടുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേയ്ക്കും അവിടെ നിന്ന് പുറത്തേയ്ക്കുമുള്ള സര്‍വ്വീസുകള്‍ക്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ദൂരത്തിന് ആനുപാതികമായ യാത്രാക്കൂലി മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍, വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇന്റഗ്രേറ്റഡ് ഓപ്പറേഷണല്‍ സെന്റര്‍ വഴി ഇവിടെ നിന്ന് നിരീക്ഷിച്ച് വരികയാണ്.
കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യുന്ന ഡിജിസിഎ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ :
എ എക്‌സ്. ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ : +919871007874, അതുല്‍ മെയ്‌ന്തോള : +919999069074
കൗശിക് മുഖോപാദ്ധ്യായ : +918586094546, ബ്രിജേഷ് കുമാര്‍ സിംഗ്, അസി. എഞ്ചിനീയര്‍ ഓപ്പറേഷന്‍സ് : +919717307448, ഇക്ഷ്വാകൂ നന്ദന്‍ ശ്രീവാസ്തവ, അസി. എഞ്ചിനീയര്‍ ഓപ്പറേഷന്‍സ് : +919990474145
വിമാന സര്‍വ്വീസുകളുടെ പുനക്രമീകരണം സംബന്ധിച്ച് വിവിധ ആഭ്യന്തര, വിദേശ കമ്പനികളുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍ :ആഭ്യന്തര എയര്‍ലൈന്‍സുകള്‍: എയര്‍ ഇന്ത്യ +911149637728/+911149637693/+911149637714, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, എയര്‍ ഏഷ്യ +918046676713, എയര്‍ വിസ്താര +919899451962
ഗോ എയര്‍ +912267420154/+912267420156, ഇന്‍ഡിഗോ +919560049400/+911246674040, ജെറ്റ് എയര്‍വേയ്‌സ് +912266075545, സ്‌പൈസ് ജെറ്റ് +911243913933. വിദേശ വിമാന കമ്പനികള്‍: ഒമാന്‍ എയര്‍ +919846243130/+918594013197, സൗദി അറേബ്യന്‍ +914844028901, ഫ്‌ളൈ ദുബായ് +918606580717, എയര്‍ അറേബ്യ +919895345000, ജസീറ +919885144427, ഖത്തര്‍ എയര്‍വേയ്‌സ് +914842611304/+914842611305/+919961439666
എമിറേറ്റ്‌സ് +919846523454, മലിന്‍ഡോ +918527266466, എയര്‍ ഏഷ്യ ബര്‍ഹാദ് ആന്‍ഡ് തായ് എയര്‍ ഏഷ്യ +919995319187, സ്‌കൂട്ട് +919742710404, ശ്രീലങ്കന്‍ എയര്‍വേയ്‌സ് +919847064064.

Related News