Wednesday
21 Nov 2018

കുഞ്ഞിനെ വിറ്റു: അമ്മയടക്കം നാലു പേര്‍ അറസ്റ്റില്‍

By: Web Desk | Sunday 8 April 2018 3:01 PM IST

പനാജി:

പതിനൊന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റ അമ്മയടക്കം നാലു പേരെ ഗോവ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്, പൊലീസ് പറഞ്ഞു.

മുപ്പത്തിരണ്ടുകാരനായ അമര്‍ മോര്‍ജെയ്ക്കാണ് കുഞ്ഞിനെ വിറ്റത്. വടക്കന്‍ ഗോവയിലെ പെര്‍നെം താമസക്കാരനായ മോര്‍ജെ വിവാഹിതനാണ്. കുട്ടികള്‍ ഇല്ലാതിരുന്ന ഇയാള്‍ ഇവരില്‍നിന്നും കുഞ്ഞിനെ വാങ്ങുകയായിരുന്നു. പണത്തിന് ആവശ്യമുള്ളതുകൊണ്ടാണ് ഇവര്‍ വിറ്റതെന്ന് പോണ്ട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഹരീഷ് മദ്കൈകര്‍ പറഞ്ഞു.

കുഞ്ഞിനെ വില്‍ക്കുമ്പോള്‍ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ഇതിനെപ്പറ്റി പിതാവ് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു. യോഗേഷ് ഗോസവി, ആനന്ദ് ദാംജി എന്നീ രണ്ടു ബ്രോക്കറുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റത്. കുട്ടികളെ കടത്തല്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, പൊലീസ് പറഞ്ഞു.