Tuesday
23 Oct 2018

നീരജ് മാധവ് ബോളിവുഡിലേക്ക്

By: Web Desk | Tuesday 12 June 2018 9:22 PM IST

ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കുന്ന ത്രില്ലര്‍ സീരീസിലൂടെ നീരജ് മാധവ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. രാജ്കൃഷ്ണ എന്ന ബോളിവുഡ് സംവിധായകര്‍ ഒന്നിക്കുന്ന പരമ്പരയില്‍ മനോജ് വാജ്‌പേയ്, തബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്ത കൂട്ടുകെട്ടാണ് രാജ് കൃഷ്ണ. മോഹന്‍ലാലിനെ നായകനാക്കി ഒരു വെബ് ചിത്രമൊരുക്കുമെന്ന് റസൂല്‍ പൂക്കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.