Saturday
22 Sep 2018

നാഗാലാന്‍ഡില്‍ നെഫിയു റിയോ

By: Web Desk | Sunday 4 March 2018 10:59 PM IST

കൊഹിമ:

നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ചെയര്‍മാന്‍ നെഫിയൂ റിയോ മുഖ്യമന്ത്രിയാകും. ബിജെപിയുടെ 12 അംഗങ്ങളുടെയും സ്വതന്ത്രരടക്കം മറ്റ് നാലുപേരുടെയും പിന്തുണയോടെയാണ് റിയോ നാലാംതവണയും നാഗാലാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. എന്‍ഡിപിപിക്ക് 17 സീറ്റുകളാണുള്ളത്.

റിയോയും ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും ഗവര്‍ണര്‍ പി ബി ആചാര്യയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. അവകാശവാദം അംഗീകരിച്ച ഗവര്‍ണര്‍ സഖ്യകക്ഷികളുടെ പിന്തുണക്കത്ത് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും ജെഡിയുവിന്റെ ഒരംഗവും ഒരു സ്വതന്ത്രനുമാണ് നെഫിയു റിയോയ്ക്ക് ഇന്നലെ പിന്തുണ പ്രഖ്യാപിച്ചത്.

നിലവിലെ മുഖ്യമന്ത്രി ടി ആര്‍ സെലിയാങിന്റെ എന്‍പിഎഫാണ് 27 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

Credits: AFP