Friday
21 Sep 2018

നെറ്റ് വിജ്ഞാപനമായി; മാര്‍ച്ച് അഞ്ചു മുതല്‍ അപേക്ഷിക്കാം

By: Web Desk | Wednesday 28 February 2018 10:38 PM IST

 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ നടത്തുന്ന ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ജൂലൈ എട്ടിന്. വിജ്ഞാപനം മാര്‍ച്ച് ഒന്നിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മാര്‍ച്ച് അഞ്ചു മുതല്‍ ഏപ്രില്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രണ്ടു വര്‍ഷത്തേക്കാണ് കാലാവധി.
ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെആര്‍ എഫ്) സര്‍വകലാശാല, കോളജ് എന്നിവിടങ്ങളില്‍ അധ്യാപകരാകാനുമുള്ള യോഗ്യതാ നിര്‍ണയ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌നെറ്റ്) പരീക്ഷയാണിത്.
ജെആര്‍എഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയര്‍ന്ന പ്രായപരിധി 30 വയസാണ്. പട്ടിക വിഭാഗക്കാര്‍ക്കും, ഒബിസി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്കും അഞ്ചു വര്‍ഷത്തെ ഇളവ് അനുവദിക്കും. എന്നാല്‍, ലക്ചറര്‍ഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെയാണ് പരീക്ഷ. ഇത്തവണ പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പരീക്ഷ.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍ ഒന്നില്‍ 50 ചോദ്യങ്ങളുണ്ടാവും. ടീച്ചിംഗ്, റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ് എന്നിവയില്‍നിന്നുള്ള 50 ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായി ഉത്തരം നല്കണം. ഏതു വിഷയത്തിലാണോ നെറ്റ് അപേക്ഷിക്കുന്നത്, അതു സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമാവും പേപ്പര്‍ രണ്ടിലുണ്ടാവുക. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍ രണ്ട് പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാവും.
പാര്‍ട്ട് എ: എല്ലാ വിഭാഗക്കാര്‍ക്കും പൊതുവായുള്ളതായിരിക്കും. ലോജിക്കല്‍ റീസണിംഗ്, ഗ്രാഫിക്കല്‍ അനാലിസിസ്, അനലിറ്റിക്കല്‍ ആന്‍ഡ് ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്‍, സീരീസ് ഫോര്‍മേഷന്‍, പസില്‍സ് എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ട് ബി: ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
രണ്ടു പരീക്ഷകളും ഒബ്ജക്ടീവ് രീതിയിലായിരിക്കും. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുള്ള (ജെആര്‍എഫ്) ഉയര്‍ന്ന പ്രായപരിധി 28ല്‍ നിന്ന് 30 ആയി ഉയര്‍ത്തിയിട്ടുണ്ട്.
ഇത്തവണയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷനാണ് (സിബിഎസ്ഇ) പരീക്ഷാ ചുമതല. മാര്‍ച്ച് അഞ്ചു മുതല്‍ www.cbsen et.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിജ്ഞാപനം മാര്‍ച്ച് ഒന്നിന് www.cbsenet.nic.in ല്‍ പ്രസിദ്ധീകരിക്കും.

Related News