Thursday
18 Oct 2018

നൂറ് പുതിയ മോഡൽ എയര്‍ കണ്ടീഷനറുകളുമായി ബ്ലൂസ്റ്റാര്‍

By: Web Desk | Tuesday 20 March 2018 4:12 PM IST

കൊച്ചി: എയര്‍ കണ്ടീഷനിങ്ങ്, റെഫ്രിജറേഷന്‍ മേഖലയിലെ പ്രമുഖരായ ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് ഉയര്‍ന്ന ഊര്‍ജക്ഷമതയോടെ ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ സ്പ്ലിറ്റ് എയര്‍കണ്ടീഷണറുകള്‍ രൂപകല്‍പന ചെയ്ത് വിപണിയിലിറക്കി. 30 ശതമാനം അധിക കൂളിങ് ശേഷിയാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റര്‍ ടെമ്പറേച്ചര്‍ പുള്‍ഡൗണ്‍, എക്‌സ്ട്രാ എനര്‍ജി സേവിങ്ങ്, 0.1 ഡിഗ്രി സെല്‍ഷ്യസ്, 0.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ പ്രിസൈസ് ടെമ്പറേച്ചര്‍ സെറ്റിങ്ങ് എന്നിവയാണ് പുതിയ മോഡലുകളുടെ സവിശേഷതകള്‍.

രൂപകല്‍പനയില്‍ മികച്ച് നില്‍ക്കുന്ന സ്മാര്‍ട്ട് ഇന്‍വേര്‍ട്ടര്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ 2018 ബി ഇ ഇ എനര്‍ജി എഫിഷ്യന്‍സി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. റെസിഡന്‍ഷ്യല്‍, കോമേഴ്‌സ്യല്‍, ഇന്‍ഡസ്ട്രിയല്‍ മേഖലകള്‍ക്ക് തീര്‍ത്തും അനുയോജ്യമാകുന്നവയാണ് ഇത്. 100 മോഡലുകളുമായി റൂം എയര്‍കണ്ടീഷണറുകളുടേതായ വന്‍നിരയുമായാണ് ബ്ലൂസ്റ്റാര്‍ ഇത്തവണ വിപണിയില്‍ സാന്നിധ്യമുറപ്പിക്കുന്നത്. പുതിയ നിലവാരത്തിലെത്തി നില്‍ക്കുന്നു.അതില്‍ 40 മോഡലുകള്‍ നവീനമായ ഇന്‍വേര്‍ട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. 0.75 ടി.ആര്‍ മുതല്‍ 4.5 ടി.ആര്‍ വരെ റേഞ്ചുകളിലുള്ള ടൂസ്റ്റാര്‍, ത്രീസ്റ്റാര്‍ സ്പ്ലിറ്റ് എ.സി കളും ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ സ്പ്ലിറ്റ് എ സി കളും മികച്ച പ്രവര്‍ത്തനക്ഷമത ഉള്ളവയാണ്.

തീവ്രമായ കാലാവസ്ഥ സാഹചര്യങ്ങളുള്ള നഗരങ്ങള്‍ക്ക് വേണ്ടി ഹോട്ട് ആന്‍ഡ് കൂള്‍ ഇന്‍വേര്‍ട്ടറുകളോടെ ഇന്‍വേര്‍ട്ടര്‍ സ്പ്ലിറ്റ് എ സികളാണ് വിപണിയിലിറക്കിയിരിക്കുന്നത്. വേനല്‍ക്കാലത്ത് തണുപ്പും തണുപ്പ്കാലത്ത് ചൂടും പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ ഇവയ്ക്കുള്ളത്. 5 സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ സ്പ്ലിറ്റ് എ സികളുടെ മൂന്നു മോഡലുകള്‍ക്ക് സ്മാര്‍ട്ട്              വൈ ഫൈ സൗകര്യം ഉള്ളതും സവിശേഷതയാണ്. നവീനമായ ശീതികരണ സാങ്കേതിക വിദ്യയോടെ മികവുറ്റ രീതിയില്‍ കുളിര്‍മ പകരാന്‍ അവയ്ക്ക് കഴിയും. 0.1 ഡിഗ്രി സെല്‍ഷ്യസ്, 0.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ സൂക്ഷ്മമായി താപനില ക്രമീകരിക്കാനാവും. കൂടാതെ ഡ്യൂവല്‍ റോട്ടര്‍ സാങ്കേതിക വിദ്യപ്രയോഗിച്ചിട്ടുള്ളതിനാല്‍ വേഗത്തില്‍ കൂളിങ്ങ് ലഭിക്കുന്നു. ദീര്‍ഘകാല ഉപേയാഗത്തിന് സാധിക്കുന്നതോടൊപ്പം പ്രവര്‍ത്തനം സുഗമമാക്കുന്നു. 5 സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ സ്പ്ലിറ്റ് എ.സി കാറ്റഗറിയില്‍ 17 ടോപ്പ് മോഡലുകള്‍ പുറത്തിറക്കിയിട്ടുള്ളത് ഈ രംഗത്ത് ഒരു കമ്പനി കൈവരിക്കുന്ന വന്‍ നേട്ടമാണ്.

Related News