Friday
20 Jul 2018

ബോഡി വേണ്‍ ക്യാമറകളുമായി കേരളാപൊലീസ്

By: Web Desk | Friday 5 January 2018 12:34 PM IST

തിരുവനന്തപുരം: സംഘര്‍ഷസ്ഥലത്ത് പൊലീസിനെതിരായ വ്യാജ ആരോപണങ്ങള്‍ ഇനി വിലപ്പോവില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘര്ഷ ബാധിത പ്രദേശങ്ങളിലെത്തുന്ന പൊലീസുകാര്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദേഹത്ത് ഘടിപ്പിക്കാവുന്ന ക്യാമറകള്‍ നല്‍കി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍വ്വഹിച്ചു. പൊലീസ് ആസ്ഥാനത്തായിരുന്നു ഉദ്ഘാടനം. 2017 ആഗസ്റ്റിലാണ് കേരള പൊലീസിന് ബോഡി വേണ്‍ ക്യാമറകള്‍ നല്‍കാന്‍ തീരുമാനമായത്. 150 ലക്ഷം രൂപ ചിലവിട്ട് 500 ക്യാമറകളാണ് അന്ന് തീരുമാനമായത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷന്‍ ഹൗസ് ഓഫിസറായ (എച്ച്എസ്ഒ) എസ്‌ഐമാര്ക്കാണ് ദേഹത്ത് ഘടിപ്പിക്കാവുന്ന ക്യാമറകള്‍ നല്കുന്നത്.

സായുധ പൊലീസും വിദേശ രാജ്യങ്ങളില്‍ ക്രമസമാധാന പരിപാലന ചുമതലയുള്ള പൊലീസ് സേനകകളും ബോഡി വേണ്‍ ക്യാമറകള്‍ ധരിക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായിട്ടാണ്
ഇത്തരം ക്യാമറകള്‍ പൊലീസിന് അനുവദിക്കുന്നത്. ഷോള്‍ഡറിലാണ് ഇത് ഘടിപ്പിക്കുന്നത്. സംഘര്‍ഷദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറ ഓണാക്കി ഇട്ടാല്‍ മതി. ബഹളത്തിനിടെ ഇവ നിലത്ത് വീണു പോകാതിരിക്കാനുളള ബെല്‍റ്റും ഉണ്ട്. പൊലീസിനെതിരായ ആക്ഷേപം മാത്രമല്ല പൊലീസ്അക്രമവും ഇതുവഴി കണ്ടെത്താനാകും. എന്നാല്‍ ധരിക്കുന്ന ആള്‍ ഓണ്‍ ആക്കിയാലേ ഇതില്‍ രംഗങ്ങള്‍ കിട്ടുകയുള്ളൂ. അതിനാല്‍ തന്നെ സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് എത്ര ഉപയോഗമുണ്ടാകുമെന്ന സംശയം ഉയരുന്നുമുണ്ട്.

 

Credits: Noel Don Thomas