Wednesday
23 Jan 2019

സുരേന്ദ്രന് കേസിന് പിന്നാലെ കേസ്

By: Web Desk | Wednesday 28 November 2018 2:22 PM IST

കൊച്ചി:

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരേ കേസിന് പിന്നാലെ കേസ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

നവംബര്‍ 16ന് നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ഈ പ്രതിഷേധത്തിന് കെ സുരേന്ദ്രനാണ്  നേതൃത്വം നല്‍കിയത്. തൃപ്തി ദേശായിയെ തടഞ്ഞു, വിമാനത്താവളത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു, പ്രതിഷേധത്തിന് നേതൃത്വം നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശബരിമലയില്‍ 52കാരി ലളിതയെ തടഞ്ഞസംഭവത്തില്‍ ഗൂഢാലോചനക്കുറ്റത്തിന് കെ സുരേന്ദ്രന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇനി ആറു കേസുകള്‍ക്കു കൂടി ജാമ്യം കിട്ടിയാലെ സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളു.

കെ. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതിനു പിന്നാലെ പ്രൊഡക്ഷന്‍ വാറന്റുകളുടെ പൂരം. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകളാണ് ഇന്നലെ ജയിലിലെത്തിയത്. അതില്‍ നെയ്യാറ്റിന്‍കര കോടതിയിലെ വാറന്റില്‍ ഇന്നു രാവിലെ സുരേന്ദ്രനെ ഹാജരാക്കും. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നു 2 വീതവും റാന്നിയില്‍ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പൊലീസ് ഹാജരാക്കിയത്.

Related News