Monday
25 Jun 2018

ഐ എസ് ആർ ഒ  ചെയര്‍മാനായി ഡോ കെ ശിവനെ നിയമിച്ചു

By: Web Desk | Wednesday 10 January 2018 8:16 PM IST

ന്യൂഡല്‍ഹി: ഐ എസ് ആർ ഒ  ചെയര്‍മാനായി ഡോ കെ ശിവനെ നിയമിച്ചു. നിലവിലെ വി.എസ്​.എസ്​.സി ഡയറക്​ടറാണ്​ കെ. ശിവന്‍. എ എസ്​ കിരണ്‍ കുമാറിന്​ പകരമാവും ​ഐ എസ്​ആര്‍ ഒയുടെ തല​പ്പത്തേക്ക്​ ശിവ​ന്‍ എത്തുക. പുതിയ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന്​ വര്‍ഷത്തേക്കായിരിക്കും അദ്ദേഹം ഐ.എസ്​.ആര്‍.ഒയുടെ തലപ്പത്ത്​ തുടരുക.

മദ്രാസ്​ ഐ ഐ ടിയില്‍ നിന്ന്​ എയ്​റോനോട്ടിക്കന്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ ആളാണ്​ കെ.ശിവന്‍. ​െഎ.​െഎ.എസ്​.സി ബംഗളൂരുവില്‍നിന്ന്​ ബിരുദാനന്തര ബിരുദവും ബോംബൈ ​െഎ.​െഎ.ടിയില്‍ നിന്ന്​ പി.എച്ച്‌​.ഡിയും നേടിയിട്ടുണ്ട്​.

1982ല്‍ പി.എസ്​.എല്‍.വി​ പ്രൊജക്​ടി​​െന്‍റ ഭാഗമായാണ്​ കെ.ശിവന്‍ ​െഎ.എസ്​.ആര്‍.ഒയില്‍ എത്തിയത്​. എയ്​റോനോട്ടിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട നിരവധി ജേണലുകളില്‍ അദ്ദേഹം ലേഖനങ്ങളെഴുതിയിട്ടുണ്ട്​.

Related News