Friday
14 Dec 2018

എംഐ ടിവി ഉള്‍പ്പെടെയുള്ള പുത്തന്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് ഷവോമി

By: Web Desk | Monday 8 October 2018 2:36 PM IST

കൊച്ചി: എംഐ ടിവിയുടെ മൂന്ന് പതിപ്പുകള്‍ ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങള്‍ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫെസ്റ്റീവ് സീസണ്‍ മുന്‍നിര്‍ത്തിയാണ് ഇക്കോസിസ്റ്റം ഉത്പന്നങ്ങള്‍ ഷവോമി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എല്‍ഇഡി സ്മാര്‍ട്ട് ടിവി പ്രോയുടെ 4 പ്രോ, 4 എ പ്രോ, 4 സി പ്രോ പതിപ്പുകളാണ് പുതുതായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
പുതിയ ഇക്കോസിസ്റ്റം ഉത്പന്നങ്ങളും ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങളും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. എംഐ ബാന്‍ഡ് 2 വിന്റെ പിന്തുടര്‍ച്ചയായ എംഐ ബാന്‍ഡ് 3, എംഐ എയര്‍ പ്യൂരിഫയര്‍ 2എസ്, സ്മാര്‍ട്ട് ലീവിങ് വിഭാഗത്തില്‍ എംഐ ഹോം സെക്യൂരിറ്റി ക്യാമറ, എംഐ ലഗേജ് (20/24) എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍. എംഐ ഡോട്ട് കോം എന്ന ഷവോമിയുടെ വെബ്‌സൈറ്റില്‍ എല്ലാ ഉത്പന്നങ്ങളും ലഭിക്കും. ടിവി, ബാന്‍ഡ് 3 പോലുള്ള ഉത്പന്നങ്ങള്‍ ആമസോണിലും എയര്‍ പ്യൂരിഫയര്‍, സെക്യൂരിറ്റി ക്യാമറ, ലഗേജ് പോലുള്ള ഉത്പന്നങ്ങള്‍ ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ലഭിക്കും.