Monday
15 Oct 2018

ഹിമപാളികള്‍ ഉരുകുന്നതിന്‍റെ തോത് വര്‍ധിച്ചതായി പുതിയ പഠനo

By: Web Desk | Wednesday 4 April 2018 4:02 PM IST

ഹിമപാളികള്‍ അപകടകരമായ വേഗത്തില്‍ ഉരുകുന്നത് അപകടകരമെന്ന് മുന്നറിയിപ്പ്. ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ കാര്യം  വ്യക്തമാക്കുന്നത്.  ഹാനസ് കോണ്‍റാഡിന്റെ നേതൃത്വത്തിൽ സാറ്റലൈറ്റ് സഹായത്തോടെയായിരുന്നു പഠനം. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഹിമപാളികള്‍ ഉരുകുന്നത് മൂലമാണ് ഇതെന്നും പഠനം പറയുന്നു. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് മേഖലയില്‍ ഹിമപാളികളുടെ ചലനത്തിന്റെ വേഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം മുന്‍പ് വേഗത്തില്‍ ചലിച്ചിരുന്ന പൈന്‍ ഹിമദ്വീപിന്റെ സ്ഥാനചലനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

ധ്രുതഗതിയില്‍ ഹിമപാളികള്‍ ഉയരുന്നത് സമുദ്രനിരപ്പ് വര്‍ധിക്കാന്‍ കാരണമാകുമെന്ന് കോണ്‍റാഡ് പറഞ്ഞു. അതേ സമയം ചില ഹിമപാളികളുടെ വലുപ്പം വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് മേഖലയിലെ 1.9 ശതമാനം മാത്രമാണ്.ഹിമപാളികള്‍ അപകടകരമായ വേഗത്തില്‍ ഉരുകുന്നതായാണ് ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ ശാസ്ത്ര ജേണലായ നേച്ചര്‍ ജിയോ സയന്‍സിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഹിമപാളികള്‍ ഉരുകുന്നതിന്‍റെ തോത് വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. ഇതോടൊപ്പം ഹിമപാളികളുടെ സ്ഥാനചലനവും കൂടിയിട്ടുണ്ട്.