Monday
25 Jun 2018

ശസ്ത്രക്രിയ വിജയകരം: നെയ്മറിന് ലോകകപ്പ് കളിക്കാം

By: Web Desk | Monday 5 March 2018 2:29 PM IST

ബ്രസീലിയൻ ആരാധകർക്ക് ആശ്വാസമായി ഇനി ലോകകപ്പിന് കാത്തിരിക്കാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്‌മർ ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിന് മുൻപേ മൈതാനത്തു എത്തും. കാല്‍ വിരലിന് പരിക്കേറ്റ ചികിത്സയിലായിരുന്ന പിഎസ്ജിയുടെ ബ്രസീലിന്‍ സ്ട്രൈക്കര്‍ നെയ്‌മർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ശനിയാഴ്ച്ച ബ്രസീലിയന്‍ നഗരമായ ബെലൊ ഹൊറിസോണ്ടയിലെ മദര്‍ ഡേ ആശുപത്രിയില്‍ ടീം ഡോക്ടര്‍ റോഡ്രിഗേ ലാസ്മറിന്റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ നെയ്മറെ റൂമിലേക്ക് മാറ്റിയതായും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. മാര്‍സീലേക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്.