Friday
25 May 2018

നൈക്ക കോസ്‌മെറ്റിക്‌സ് കേരളത്തില്‍ എത്തുന്നു  

By: Web Desk | Tuesday 27 March 2018 6:45 PM IST

 നൈക്ക ബ്യൂട്ടി ബാര്‍ എകദിന ശില്‍പശാലയും പ്രദര്‍ശനവും നടന്നു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര കോസ്‌മെറ്റിക്‌സ് റീട്ടെയില്‍ ബ്രാന്‍ഡായ നൈക്ക കേരളത്തില്‍ എത്തുന്നു. നൈക്കയുടെ വരവ് വിളംബരം ചെയ്ത് കൊണ്ട് കൊച്ചി ലേമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ‘നൈക്ക ബ്യൂട്ടി ബാര്‍’ ഏകദിന ശില്‍പ്പശാലയും പ്രദര്‍ശനവും നടന്നു.
വ്യക്തിഗത സൗന്ദര്യ ആവശ്യങ്ങളും സങ്കല്‍പ്പങ്ങളും അനുസരിച്ച് സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് മുംബൈയില്‍ നിന്നുള്ള ഫാല്‍ഗുനി നയ്യാര്‍ 2012ല്‍ ആരംഭിച്ച നൈക്ക ബ്രാന്‍ഡ് ആന്‍റ് റീട്ടെയില്‍സ് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചത്.
നെയില്‍ കെയര്‍, ബ്ലെന്‍ഡ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഉത്പന്നങ്ങള്‍, നേത്ര സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, ലിപ് കെയര്‍, കണ്‍സീലര്‍, ബ്ലഷസ്സ്, കോസ്‌മെറ്റിക്‌സ് ഉപകരണങ്ങള്‍ തുടങ്ങി നാച്ചുറല്‍ സോപ്, സുഗന്ധ തൈലങ്ങള്‍ എന്നിവ ഉള്‍പ്പെട്ട നൈക്ക എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകളും എണ്ണൂറ്റി അമ്പതിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളിലായി എണ്ണായിരത്തിലധികം ഉത്പന്നങ്ങളുമാണ് നൈക്ക റീട്ടെയില്‍ അവതരിപ്പിക്കുന്നത്.
NYKAA.COM ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്‌റ്റോറിന് പുറമെ മുംബൈ, ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, ബെംഗളൂരു, പൂനൈ എന്നീ നഗരങ്ങളിലായി നൈക്കക്ക് 13 റീട്ടെയ്ല്‍ ഷോപ്പുകളുണ്ട്. ഈ വര്‍ഷാവസാനത്തോടെ നൈക്ക ഷോറൂം കൊച്ചിയില്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് ഫാല്‍ഗുനി നയ്യാര്‍ പറഞ്ഞു.
പ്രശസ്ത കോസ്മറ്റോളജി വിദഗ്ധരും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും മേക്കപ്പ്, സ്‌കിന്‍ കെയര്‍ ടെക്‌നീഷന്‍മാരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. നൈക്ക ഉത്പന്നങ്ങള്‍ക്ക് പുറമെ ആയുര്‍വേദ ബ്യൂട്ടി ബ്രാന്‍ഡ് ബൊട്ടീക്കുകളും ശില്‍പ്പശാലയില്‍ പ്രദര്‍ശിപ്പിച്ചു.
ഏറ്റവും പുതിയ ബൊട്ടാണിക്കല്‍ ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുമായാണ് ‘ട്രസ്സമി’ എത്തിയത്. പാരബെന്‍ പ്രിസര്‍വേറ്റീവുകള്‍ ഇല്ലാത്ത എന്‍വൈഎക്‌സ് കോസ്‌മെറ്റിക്‌സിനും നൈക്ക സോപ്പിനുമായി പ്രത്യേക സ്റ്റാളുകള്‍ ഒരുങ്ങി. നാച്ചുറല്‍ ബ്യൂട്ടി സൊലൂഷനുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് നൈക്ക ബ്യൂട്ടി ബാര്‍ സംഘടിപ്പിച്ചതെന്ന് ഫാല്‍ഗുനി നയ്യാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നൈക്ക സംഘടിപ്പിക്കുന്ന എട്ടാമത് ശില്‍പ്പശാലയാണിത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥികളായി എത്തിയവര്‍ക്ക് ഏറ്റവും ഉയര്‍ന്നതും സുരക്ഷിതവുമായ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ പരിചയപ്പെടുന്നതിനും അനുയോജ്യമായ മേക്കപ്പ്, ഹെയര്‍ സ്‌റ്റൈല്‍ എന്നിവക്ക് വിദഗ്‌ധോപദേശം ലഭിക്കുന്നതിനും അവസരമുണ്ടായി. ഇന്ത്യയുടെ പ്രശസ്ത ബ്ലോഗറായ ശ്രേയ ജെയിന്‍ നാച്ചുറല്‍ ബ്യൂട്ടി ട്രെന്‍ഡുകള്‍ സംബന്ധിച്ച് പുതിയ ഉള്‍ക്കാഴ്ച്ചകള്‍ അവതരിപ്പിച്ചു.