Monday
17 Dec 2018

നിക്കോള ടെസ്‌ല

By: Web Desk | Sunday 15 July 2018 4:58 PM IST

ജനനം : 10 ജൂലൈ 1856 മരണം : 7 ജനുവരി 1943

സെര്‍ബിയന്‍ അമേരിക്കന്‍ ഉപജ്ഞാതാവ്, കെമിക്കല്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഭൗതിക ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ആള്‍ട്ടര്‍നേറ്റിംഗ് വൈദ്യുതി വിതരണ സംവിധാനം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 1870 കളില്‍ എഞ്ചിനീയറിംഗിലും ഫിസിക്‌സിലും ഉന്നത വിദ്യാഭ്യാസം നേടി. 1880 ന്റെ തുടക്കത്തില്‍ വൈദ്യുത കമ്പനിയില്‍ സേവനമനുഷ്ഠിച്ച് പ്രായോഗിക പരിശീലനം നേടി. 1884 ല്‍ അമേരിക്കയിലേക്ക് കുടിയേറി അവിടുത്തെ പൗരനായി മാറി. കുറച്ചുകാലം തോമസ് എഡിസനൊപ്പം പ്രവര്‍ത്തിച്ചു. അഭിപ്രായവ്യത്യാസംമൂലം രണ്ടുപേരും പിരിഞ്ഞു. പിന്നീട് ടെസ്‌ല സ്വന്തമായി സ്ഥാപനം തുടങ്ങി. കൂട്ടാളികളുടെ സാമ്പത്തിക സഹായത്തോടെ ധാരാളം ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തു. പേറ്റന്റ് നേടിയ അള്‍ട്ടര്‍നേറ്റിംഗ് കറന്റ് ഇന്‍ഡക്ഷന്‍ ഹൗസ് ഇലക്ട്രിക് 188 ല്‍ ലൈസന്‍സ് നേടി മാര്‍ക്കറ്റ് ചെയ്തു. ഇത് ടെസ്‌ലയെ ധനവാനാക്കി.
മെക്കാനിക്കല്‍ ഓക്‌സിലറേറ്റര്‍, ജനറേറ്റര്‍ ഇലക്ട്രിക് ഡിസ്ചാര്‍ജ്ജ് ട്യൂബ്, എക്‌സ്-റേ ഇമേണിംഗ് എന്നീ മേഖലകളില്‍ ടെസ്ല ഗവേഷണം നടത്തി. 1887 ല്‍ അദ്ദേഹം ടെസ്‌ല ഇലക്ട്രിക് കമ്പനി സ്ഥാപിച്ചു. 1888 ല്‍ ജോര്‍ജ്ജ് റെസ്റ്റിംഗ് ഹൗസ് അള്‍ട്ടര്‍നേറ്റിംഗ് കറന്റ് വിതരണ സംവിധാനത്തിന്റെ പേറ്റന്റുകള്‍ വിലക്കുവാങ്ങിയത് അറുപതിനായിരം അമേരിക്കന്‍ ഡോളറിനാണ് 1895 ല്‍ അദ്ദേഹം നയാഗ്രയില്‍ അമേരിക്കയിലെ ആദ്യത്തെ ജലവൈദ്യുത നിലയം സ്ഥാപിച്ചു. അടുത്തവര്‍ഷം ന്യൂയോര്‍ക്ക് നഗരത്തില്‍ വൈദ്യുതിയെത്തിയത് ഈ നിലയത്തില്‍ നിന്നാണ്! ടെസ്‌ല പേറ്റന്റ് ചെയ്ത ടെസ്‌ലകോയില്‍ ആണ് വയര്‍ലെസ് സാങ്കേതികവിദ്യക്ക് അടിത്തറ പാകിയത്.
1901 ല്‍ ജെ വി മോര്‍ഗന്‍ പോലുള്ള ധനാഢ്യന്മാാരുടെ സാമ്പത്തിക സഹായത്തോടെ ലോകത്ത് മുഴുവന്‍ എത്തിക്കാന്‍ കെല്‍പുള്ള വയര്‍ലസ് ആശയവിനിമയ സംവിധാനം ലക്ഷ്യമിട്ട് പദ്ധതി തുടങ്ങി പക്ഷേ തോമസ് എഡിസന്റേയും ആന്‍ഡ്രൂകാര്‍ണഗിയുടെയും സാമ്പത്തിക സഹായത്തോടെ മാര്‍ക്കോണി ഈ മേഖലയില്‍ നടത്തിയ മുന്നേറ്റം ടെസ്‌ലയ്ക്ക് തിരിച്ചടിയായി. ടെസ്‌ലയ്ക്കങ്ങനെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. പദ്ധതിയിലുണ്ടായിരുന്ന ജീവനക്കാരെ 1906 ല്‍ പിരിച്ചുവിട്ടു. 1915 ല്‍ കമ്പനി അടച്ചുപൂട്ടി. വൈദ്യുത വിതരണത്തിന് സ്ഥാപിച്ച ടവര്‍ പൊളിച്ച് വിറ്റ് കടം തീര്‍ക്കേണ്ടിവന്നു. ഇത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി. പിന്നീട് ഏകാകിയും സാധാരണക്കാരനുമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. 1943 ജനുവരി 7 ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള സിനിമ ദ സീക്രട്ട് ഓഫ് നിക്കോള ടെസ്‌ല 1980 ല്‍ പുറത്തിറങ്ങി.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം
1935 മുതല്‍ 1940 വില്ല്യം ഹെന്റി ബ്രാഗ്‌റോയല്‍
സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.

ഈ ലക്കത്തിലെചോദ്യം
ടെസ്‌ല യൂണിറ്റ്എന്താണ്?