Tuesday
16 Oct 2018

ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പി​ല്‍ ഒമ്പതു പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

By: Web Desk | Saturday 7 April 2018 11:42 AM IST

ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ഇ​സ്രേ​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ മരിച്ച ഹംദാൻ അബു അംശയുടെ (23) മൃതദേഹത്തിനരികെ വിലപിക്കുന്ന ബന്ധുക്കൾ.

ഗാ​സാ: ഇ​സ്ര​യേ​ല്‍-​ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം ക​ന​ക്കു​ന്നു. ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ഇ​സ്രേ​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒമ്പത് പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടുവെന്നു പലസ്തീൻ യു എൻ അംബാസഡർ ന്യൂയോർക്കിൽ പറഞ്ഞു.

ഇസ്രായേൽ അ​തി​ര്‍​ത്തി വേ​ലി മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കു നേ​രെ​യാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റി​യി​ച്ചു. വെ​ടി​വ‍​യ്പി​ല്‍ നൂ​റു​ക​ണി​ക്കി​നു പ്ര​തി​ഷേ​ധ​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​സ്ര​യേ​ലി​ലെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു പോ​കാ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Palestinians collect tires and burn them at the Israel-Gaza border during a protest east of Gaza City, on April 6, 2018.

ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ഗാ​സ​യി​ലെ അ​ഞ്ച് ഇ​ട​ങ്ങ​ളി​ലാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. അ​തി​ര്‍​ത്തി സേ​ന​യ്ക്കു​നേ​രെ പ്ര​ക്ഷോ​ഭ​ക​ര്‍ ക​ല്ലേ​റു ന​ട​ത്തു​ക​യും ക​ത്തി​ച്ച ട​യ​റു​ക​ള്‍ ഉ​രു​ട്ടു​ക​യും ചെ​യ്തു.

രണ്ടാമത്തെ മാർച് ഓഫ് റിട്ടേൺ (മടങ്ങി പോകാനുള്ള മാർച്) ആണ് ആയിരങ്ങൾ നടത്തിയത്.  അവർക്കു നേരെ സൈന്യം നിർദാക്ഷിണ്യം നിറ യൊഴിച്ചു.

 

 

 

Related News