Friday
21 Sep 2018

നിപ വൈറസ് പി എസ് സി പരീക്ഷകള്‍ മാറ്റി വെച്ചു

By: Web Desk | Thursday 24 May 2018 6:26 PM IST

തിരുവനന്തപുരംഎല്ലാ ജില്ലകളിലും ഏപ്രില്‍ 26 ശനിയാഴ്ച  നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.പൊലീസ് വകുപ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍/വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍- 653/2017,657/2017) തസ്തികകളുടെ പരീക്ഷയാണ് മാറ്റിവെച്ചത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെയ് 31  വരെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികള്‍ എല്ലാം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവായ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതി പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണെന്ന് പി എസ് സി അറിയിച്ചു.

Related News