Friday
22 Jun 2018

നിരവ് മോഡി കേസിൽ ആദ്യ അറസ്റ്റ്, 3 പേർ പിടിയിൽ

By: Web Desk | Saturday 17 February 2018 12:29 PM IST

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11000 കോടി രൂപ നിരവ് മോഡി വെട്ടിച്ച കേസിൽ ആദ്യ അറസ്റ്റ് സി ബി ഐ ഇന്ന് രേഖപ്പെടുത്തി.

ബാങ്കിന്റെ ഡെപ്യൂട്ടി മാനേജർ ആയിരുന്ന മനോജ് ഖരാട്, ഏക ജാലക ഓപ്പറേറ്റർ ഹേമന്ത് ഭട്ട്, നിരവ് മോഡി ഗ്രൂപ്പിന്റെ ഓതറൈസ്‌ഡ്‌ സിഗ്നേറ്ററി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നു പേരെയും മുംബൈ  സി ബി ഐ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും.