Monday
25 Sep 2017

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് ഊന്നല്‍ ; നിര്‍മ്മല സീതാരാമന്‍ പ്രതിരോധ വകുപ്പ് മന്ത്രി

By: Web Desk | Thursday 7 September 2017 7:43 PM IST

ന്യൂഡല്‍ഹി:

നിര്‍മ്മല സീതാരാമന്‍ പ്രതിരോധ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു . പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് ഊന്നല്‍ നല്‍കുമെന്നും പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്ക്കായിരിക്കുമെന്നും സ്ഥാനമേറ്റ ശേഷം നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സ്ഥാനമൊഴിഞ്ഞ പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയില്‍ നിന്നും വ്യാഴാഴ്ച്ച രാവിലെയാണ് നിര്‍മ്മല സീതാരാമന്‍ അധികാരം ഏറ്റെടുത്തത്.
പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ മേയക്ക് ഇന്‍ഇന്ത്്യ പദ്ധതിയിലൂടെ നിര്‍മ്മിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൈന്യവും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പരിഹരിക്കാതെ കിടക്കുന്ന വിഷയങ്ങള്‍ക്ക് കൂടിയാലോചനയിലൂടെ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു