Saturday
26 May 2018

നീതം2018 ഈ മാസം 10ന്

By: Web Desk | Friday 9 February 2018 8:28 PM IST

കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സ്യഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ നീതം2018 ഈ മാസം 10ന് ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ നടക്കും.
ക്യാമ്പയിന്റെ ഭാഗമായി അന്നേദിവസം സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് അയല്‍ക്കൂട്ടതല മാപ്പിംഗ്, അതിക്രമം വ്യക്തമാക്കുന്ന സ്വയംപഠനപ്രവര്‍ത്തനം,പുരുഷന്മാരുടെ പങ്കാളിത്തത്തോടെ ചര്‍ച്ച, കുടുംബസംഗമം എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും പങ്കാളികളാകുന്ന ബ്യഹത്തായ ഈ ക്യാമ്പയിന്റെ ഭാഗമായുളള അയല്‍ക്കൂട്ടതല ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് വാര്‍ഡ് തലത്തില്‍ ക്രോഡീകരിക്കും. തുടര്‍ന്ന് ഓരോ സി.ഡി.എസ്സിലും 17ന് നടക്കുന്ന സഹയാത്ര സംഗമത്തില്‍ ഓരോ അയല്‍ക്കൂട്ട പ്രദേശത്തേയും നിലനില്‍ക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ടിന്റെ അവതരണം നടക്കും. വിഷയവുമായി ബന്ധപ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, പരമ്പരാഗത കലാരൂപങ്ങളുടെ പ്രദര്‍ശനം എന്നിവ നടക്കും.
ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍,സാമൂഹ്യസാംസ്‌കാരിക നേതാക്കന്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സ്്രതീസൗഹ്യദപ്രദേശമാക്കി മാറ്റുന്നതിനുളള അടുത്ത ഒരു വര്‍ഷത്തെ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നു. പിന്നീട് ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ഹ്യസ്വചിത്രങ്ങളുടെ അവതരണം നടക്കും.