Sunday
22 Oct 2017

എന്‍ഐടി ബിരുദദാനം 23 ന് 

By: Web Desk | Wednesday 20 September 2017 4:33 PM IST

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി (എന്‍ ഐ ടി ) 13 മത് ബിരുദദാന ചടങ്ങ് 23 ന് നടക്കും. കോഴിക്കോട് എന്‍ഐടി കാമ്പസില്‍  വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ പിതാവെന്നറിയപ്പെടുന്ന എഫ് സി കോലി മുഖ്യാതിഥിയാവും. 1394 വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ ബിരുദം സമ്മാനിക്കുന്നത്.  46 പി എച്ച് ഡി, 338 എം ടെക്ക്, ഏഴ് എം പ്ലാന്‍, 50 എം എസ് സി, 32 എം സി എ, 24 എം ബി എ, 30 ബി ആര്‍ക്ക്, 867 ബി ടെക്ക് എന്നിവര്‍ക്കാണ് ബിരുദം സമ്മാനിക്കുന്നത്. എന്‍ ഐ ടി  ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ അരുണ ജയന്തി, ഡയറക്ടര്‍ ശിവാജി ചക്രവര്‍ത്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. കെ. ശശീന്ദ്രന്‍, പ്രൊഫ. ശശികല, ഡോ. ജോര്‍ജ് വര്‍ഗീസ് സംബന്ധിച്ചു.
*representational image