Tuesday
20 Nov 2018

ഭ​വ​ന പ​ദ്ധ​തി​ക്കാ​യി മ​രം മു​റി​ക്കു​ന്ന​ത് ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ വിലക്കി

By: Web Desk | Monday 2 July 2018 2:28 PM IST

ന്യൂ​ഡ​ല്‍​ഹി: ഭവന പദ്ധതികള്‍ക്കായി മരം മുറിച്ച് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന് ദേശീയ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലിന്‍റെ വിലക്ക്. സൗ​ത്ത് ഡ​ല്‍​ഹി​യി​ലെ ഏ​ഴു കോ​ള​നി​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 16,500 മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​നു​ള്ള നീക്കത്തെയാണ് ഹരിത ട്രിബ്യൂണല്‍ തടഞ്ഞത്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും വി​ക​സ​ന​വും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ല്‍​ഹി​യി​ല്‍ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​ത്. ജൂ​ലൈ 19 വ​രെ​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​ത് ട്രൈ​ബ്യൂ​ണ​ല്‍ വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ ഇ​ക്കാ​ര്യം കേ​ന്ദ്ര നി​ര്‍​മാ​ണ ബോ​ര്‍​ഡാ​യ നാ​ഷ​ണ​ല്‍ ബി​ല്‍​ഡിം​ഗ്സ് ക​ണ്‍സ്ട്ര​ക്‌ഷന്‍ കോ​ര്‍​പ​റേ​ഷനെയും സെ​ന്‍​ട്ര​ല്‍ പ​ബ്ലി​ക് വ​ര്‍​ക്ക് ഡി​പ്പാര്‍​ട്ട്മെ​ന്‍റി​നെ​യും അ​റി​യി​ച്ചു. മ​രം മു​റി​ക്കു​ന്ന​തി​നെ​തി​രെ ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു ഹരിത ട്രിബ്യൂണല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Related News