പൊലീസിന്റെ പ്രത്യേക പരാതി പോര്‍ട്ടല്‍ ഉടന്‍ വരുന്നു

സൈബര്‍കേസില്‍ പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ പോകുന്നതും പൊലീസിനു വണ്ടിക്കൂലി നല്കി പ്രതിയെ കാണിക്കാന്‍ കൊണ്ടുപോകുന്നതുമൊക്കെ ഇനി പഴയ കാര്യം. പൊലീസിന്റെ പ്രത്യേക പരാതി പോര്‍ട്ടല്‍ ഉടന്‍ വരുന്നു.
ആഭ്യന്തരമന്ത്രാലയമാണ് കേന്ദ്രീകൃത കുറ്റകൃത്യ വിവര സമാഹരണ പോര്‍ട്ടല്‍ കൊണ്ടുവരുന്നത്. ഇതില്‍ വിവിധ ക്രൈമുകളുടെ റജിസ്റ്ററും വിവരങ്ങളും ഉണ്ടാകും അന്വേഷണ പുരോഗതിയും ഇതിലൂടെ അറിയാനാകും. പരാതി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ ഫോണ്‍നമ്പരിലും ഇമെയിലിലും വിവരങ്ങള്‍ അറിയാം. ഈമാസം അവസാന ആഴ്ച ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. പോര്‍ട്ടല്‍ തുടങ്ങുന്നതിനുമുമ്പുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രീകൃത സൈബര്‍ കുറ്റകൃത്യ രജിസ്ട്രിയും ഉണ്ടാകും. ഇത് സംസ്ഥാന പൊലീസിന്റെ ക്രൈം പോര്‍ട്ടലുമായി ബന്ധിപ്പിക്കും. ലൈംഗികത പ്രചരണവും സാമ്പത്തിക തട്ടിപ്പും അടക്കമുള്ള
സൈബര്‍കുറ്റകൃത്യങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്താതെ രജിസ്റ്റര്‍ ചെയ്യാനുപകരിക്കും. സൈബര്‍ ദോസ്ത്,സൈബര്‍പൊലീസ് എന്നീപേരുകളിലൊന്നാവും സ്വീകരിക്കുന്നത് എന്ന് സൂചനയുണ്ട്. ഇതില്‍ റജിസ്റ്റര്‍ ചെയ്താല്‍ അപ്പോള്‍തന്നെ ലോക്കല്‍ പൊലീസിന് വിവരം ലഭിക്കുകയും അവര്‍ മേല്‍ നടപടികളുമായി രംഗത്തെത്തുകയും ചെയ്യും. പേരുവെളിപ്പെടുത്താത്ത പരാതികളും റജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും. സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചാണിത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും ബലാല്‍ക്കാര ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഇത് മുഖ്യമായി ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത്തരം ദൃശ്യങ്ങള്‍ ബ്ളോക്കുചെയ്യുകയും സംസ്ഥാ നപൊലീസ് ഉറവിടം അന്വേഷിച്ച് കേസ് എടുക്കുകയും ചെയ്യും.