Tuesday
16 Oct 2018

എന്നെ അമ്മയോളം സ്നേഹിക്കാൻ ആർക്കും ആകില്ല; ഓരോനിമിഷവും ഞാൻ അമ്മയെ മിസ് ചെയ്യുന്നു; സീരിയൽ താരം മനസ്സ് തുറക്കുന്നു

By: Web Desk | Sunday 13 May 2018 3:32 PM IST

Image may contain: 2 people, people smiling, close-up

“Nobody can love me like my Amma.I miss her in every second of my life”, says Seetha actor Deepan Murali
“അമ്മയെ ചേർത്തുനിർത്തി നെറ്റിയിൽ ഒരു ചുടുചുംബനം ഓരോരുത്തരും നൽകുന്നതായിരിക്കും ഈ മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനിക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം. നിർഭാഗ്യവശാൽ എനിയ്ക്ക് ഇത്തവണ ആ ഭാഗ്യം ലഭിച്ചില്ല” പ്രശസ്ത സീരിയൽ താരം ദീപം മുരളിയുടെ വാക്കുകളാണിത്. ഇങ്ങനെ പറയുമ്പോൾ ദീപന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് ദീപന്റെ എല്ലാമെല്ലാമായ ‘അമ്മ താരത്തെ  വിട്ടുപിരിഞ്ഞത്. ഞാൻ സ്നേഹിക്കുന്ന സ്ത്രീകളിൽ ഒന്നാംസ്ഥാനം എന്റെ അമ്മയ്ക്കാണ്. അമ്മ യെ ഞാൻ സ്നേഹിക്കുന്നതിന് റെ ഇരട്ടിയായി ‘അമ്മ എനിയ്ക്ക് അത് നൽകിയിട്ടുണ്ട്.
എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഞാൻ എന്റെ അമ്മയെ മിസ് ചെയ്യുന്നു. അമ്മയുടെ അനന്തമായ സ്നേഹം ഇന്നും എനിയ്ക്ക് അനുഭവിക്കാൻ സാധിക്കും.

ദീപന്റെ ഏറ്റവും വലിയ വേദനയാണ് അയാളുടെ അമ്മ അദ്ദേഹത്തിന്റെ കല്യാണത്തിനു സാക്ഷ്യം വഹിച്ചിരുന്നില്ലഎന്നത്. പക്ഷേ, അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റിയതിൽ ദീപൻ സന്തുഷ്ടനാണ്.”എന്റെ വിവാഹനിശ്ചയത്തിനു മുമ്പ് അമ്മ എന്റെ ഭാര്യയെ കണ്ടിരുന്നു. ‘അമ്മ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്മയുടെ കൈ പിടിച്ചു ആദ്യമായി അവൾ എന്റെ വീട്ടിലേക്ക് എത്തി. മറ്റെന്താണ് എനിക്ക് വേണ്ടത്? ദീപൻ പറയുന്നു. നിങ്ങളുടെ അമ്മയുടെ മോഹങ്ങൾ നിറവേറ്റാൻ എല്ലായ്പ്പോഴും നിങ്ങൾ ശ്രമിക്കുക. കാരണം അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നിങ്ങൾക്ക് ഇപ്പോഴും ഉത്തമം ആയിരിക്കും. മാതൃദിനത്തിൽ ദീപം എല്ലാവര്ക്കും നൽകുന്ന ഉപദേശമാണിത്.

Related News