Friday
20 Jul 2018

ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ‘അതീവ ദുഃഖകരം’ഉത്തര കൊറിയ

By: Web Desk | Friday 25 May 2018 12:08 PM IST

പ്യോങ്ഗ്യാങ്: ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ‘അതീവ ദുഃഖകര’മാണെന്ന് പ്രതികരിച്ച ഉത്തര കൊറിയ ചരിത്രപരമായ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്‍മാറിയതില്‍ തീവ്ര വ്യസനം  രേഖപ്പെടുത്തി.  വൈസ് വിദേശകാര്യമന്ത്രി കിം ക്യെ-ഗൗണ്‍, അമേരിക്കയുമായി ഏതു നിമിഷവും ഏതു അവസ്ഥയിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി.

ഉത്തര കൊറിയയുടെ ‘പ്രകടമായ ശത്രുതാ’ ഭാവം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. സിംഗപ്പൂരില്‍ ജൂണ്‍ 12നായിരുന്നു ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി നടക്കേണ്ടിയിരുന്ന ചരിത്രപരമായ കൂടിക്കാഴ്ചയാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.

ഉത്തര കൊറിയയുടെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട നിലപാടാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. അമേരിക്കയുടെ നിലപാടില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച്‌ ദക്ഷിണ കൊറിയയും യു.എന്നും രംഗത്തെത്തി. ചര്‍ച്ച റദ്ദാക്കിയതില്‍ അമേരിക്കയെ കുറ്റപ്പെടുത്താനാണ് റഷ്യ ഈഅവസരം ഉപയോഗിച്ചത്.

Related News