Sunday
17 Dec 2017

മുന്നറിയിപ്പ് നല്‍കി യുഎസ് യുദ്ധവിമാനങ്ങള്‍ കൊറിയന്‍ ഉപദ്വീപില്‍

By: Web Desk | Monday 18 September 2017 7:32 PM IST

സിയോള്‍: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ ഉപദ്വീപുകളില്‍ അമേരിക്ക യുദ്ധവിമാനങ്ങള്‍ മോക്ഡ്രില്‍ നടത്തി.
രണ്ട് ചാരയുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള മോക്ഡ്രില്ലിലൂടെയാണ് ഉത്തര കൊറിയയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്.
എഫ്-35ബി വിഭാഗത്തിലുള്ള നാല് ചാരവിമാനങ്ങളും ബി-1ബി യുദ്ധവിമാനങ്ങളുമാണ് കൊറിയന്ർ ആകാശത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ഉത്തരകൊറിയന്‍ ഉപദ്വീപിന് മുകളിലായി ഇവ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സിയോള്‍ സര്‍ക്കാര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെടുന്നപക്ഷം ഉത്തരകൊറിയ സെപ്റ്റംബറില്‍ നടത്തിയ ശക്തിയേറിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്കും ജപ്പാനെ ലക്ഷ്യമാക്കി വെള്ളിയാഴ്ച നടത്തിയ പരീക്ഷണങ്ങള്‍ക്കുമെതിരെ അമേരിക്ക നടത്തുന്ന ആദ്യത്തെ മിസൈല്‍ പരീക്ഷണമായിരിക്കുമിത്.
ജപ്പാനിലെയും ഗുവാമിലെയും സൈനികതാവളത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പ് ദക്ഷിണകൊറിയയുടെ എഫ്-15കെ ഫ്‌ലൈറ്റുകള്‍ക്കൊപ്പം യുഎസ് മിസൈലുകളും പരിശീലനം നേടിയിരുന്നു.
ഉത്തരകൊറിയയുടെ പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പ്യോങ്‌യാങ് തകര്‍ക്കുമെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹലെ മുന്നറിയിപ്പ് നല്‍കി.
ഉത്തരകൊറിയ നടത്തുന്ന നിരന്തര പരീക്ഷണങ്ങളെ സംബന്ധിച്ച് ഈ ആഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ദക്ഷിണകൊറിയയും ജപ്പാനുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്‌.
ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ്‌ പരീക്ഷണം അമേരിക്കയെ അസ്വസ്ഥമാക്കിയിരുന്നു.
ജപ്പാനിലും പസഫിക് സമുദ്രത്തിലും വെള്ളിയാഴ്ചയാണ്‌ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയത്‌.
ഇനി ഒരു മിസൈല്‍ ആക്രണമുണ്ടാകുകയാണെങ്കില്‍ ഉത്തരകൊറിയ നാശത്തിന്റെ വഴിയിലേക്കായിരിക്കുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ സൈനിക നീക്കത്തിന് ട്രംപ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. 28,500 യുഎസ് സൈനികര്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ താമസിക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ ദക്ഷിണകൊറിയയില്‍ താമസിക്കുന്നവരുടെ ജീവന് ഭീഷണിയാകുന്ന സൈനിക ആക്രമണത്തില്‍ ആശങ്കയുള്ളതായി ട്രംപ് പറഞ്ഞു.
ഉപരോധം പ്രഖ്യാപിച്ചിട്ടും മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് തുടര്‍ന്നാല്‍ തക്കതായ തിരിച്ചടി നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ഉത്തരകൊറിയയോട് ട്രംപിന്റെ ദേശീയ ഉപദേഷ്ടാവ് എച്ച് ആര്‍ മിക്മാസ്റ്റര്‍ പറഞ്ഞു.